China Covid Update: ചൈനയിൽ കോവിഡിനെ തുടർന്ന് വളർത്തുമൃഗങ്ങളെ കൊല്ലുന്നു
കോവിഡ് വ്യാപനം തുടങ്ങിയ ചൈനയില്‍ കോവിഡ് കേസുകൾ കുറയുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചൈനയിലെ ജനങ്ങള്‍ ജനങ്ങൾ സർക്കാർ നിയന്ത്രണങ്ങൾ ദുരിതം അനുഭവിക്കുകയാണ്. വളർത്തു മൃഗങ്ങളും രോഗ വാഹകരാകുമെന്ന ഭീതിയിലാണ് മൃഗങ്ങളെ കൊല്ലുന്നത്.
ചൈനയിൽ കോവിഡ് കേസുകൾ കുറയുന്നില്ല. കർശന കോവിഡ് നിയന്ത്രണത്തില്‍ തന്നെയാണ് രാജ്യം. എന്നാൽ കോവിഡ് പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനാകാതെ വീർപ്പുമുട്ടുകയാണ് ജനങ്ങൾ. ചൈനയുടെ പ്രധാന നഗരമായ ഷാങ്ഹായിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ് . കോവിഡ് ബാധിതന്റെ വളർത്തു നായയെ ആരോഗ്യപ്രവർത്തകർ തല്ലികൊല്ലുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. ഷാങ്ഹായി നഗരം ദിവസങ്ങളായി കടുത്ത നിയന്ത്രണത്തിലാണ് . വളർത്തുമൃഗങ്ങളെ കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് .
കോവിഡ് ബാധിതരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ഈ രീതിയിൽ ജനങ്ങൾ മാറുന്നതിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയെ റോഡിൽ ഉപേക്ഷിക്കുകയാണ് . ഉടമസ്ഥർ കൂടെയില്ലാത്ത ദിവസങ്ങളിൽ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന സാഹചര്യം കൂടി വരികയാണ് . ഈ രീതി തുടരാതിരിക്കാനാണ് തല്ലികൊന്നതെന്നാണ് വിശദീകരണം. ചൈനയിൽ ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Also: CBSE Exam: സിബിഎസ്ഇ പരീക്ഷയിലെ മാറ്റം; സമയക്രമീകരണത്തിൽ കുട്ടികൾക്ക് ഇനി വേണ്ടത് അത്മവിശ്വാസം
ആഴ്ചകൾക്ക് മുൻപാണ് ഹാർബിൻ നഗരത്തിൽ മൂന്ന് പൂച്ചകളെ കോവിഡ് തടയാൻ എന്ന പേരിൽ കൊന്നത് . ആളുകൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. സീറോ കോവിഡ് പോളിസി എന്ന പേരിൽ കർശന നിയന്ത്രണമാണ് ചൈനയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷമുള്ള ഏറ്റവും രൂക്ഷമായ വ്യാപനമാണ് ഇപ്പോൾ ചൈനയിൽ ഉള്ളത് . ആളുകള്‍ മാത്രമല്ല വളർത്തുമൃഗങ്ങളും പുറത്തിറങ്ങരുതെന്ന് കർശന നിർദേശമുണ്ട്.
മൃഗങ്ങളിൽ നിന്നും കോവിഡ് പിടിപെടുമെന്ന ഭീതിയിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുകയാണ് . ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശമുണ്ട്. ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന റിപ്പോർട്ടും പുറത്തുവരുന്നു. കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്.
Read Also: മൃഗങ്ങൾ പുറത്തും മനുഷ്യൻ കൂട്ടിലും; ഇങ്ങനെയുമൊരു മൃഗശാല,ശ്വാസം നിലച്ചു പോകും
ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. വീടുകളിലും ഫ്ലാറ്റുകളിലും ബാൽകണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും ബഹളം വെക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ ദമ്പതിമാർ വെവ്വേറെ കിടക്കണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങളും നൽകുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഷാങ്ഹായിൽ 26 ദശലക്ഷം ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദം ഇല്ല. പുതിയ തരംഗം കൂടുതൽ ബാധിച്ചിരിക്കുന്നത് ഷാങ്ഹായ് നഗരത്തെയാണ്. മാർച്ച് 28 മുതൽ നഗരം ലോക്ക്ഡൗണിലാണ്. കർശന നിയന്ത്രണങ്ങൾ എപ്പോൾ നീക്കുമെന്ന് അധികൃതർ വ്യക്തമാക്കിട്ടിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...