ബെയ്ജിംഗ്: കോറോണ (Covid19) വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ പുതിയ കണക്കുമായി ചൈന രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന തിരുത്തൽ കണക്കിൽ നേരത്തെ പുറത്തുവിട്ട മരണസംഖ്യയുടെ അൻപത് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  


Also read: റിസർവ് ബാങ്ക് പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക്


ആദ്യം  വുഹാനിൽ 2579 പേരാണ് കോറോണ ബാധിച്ച് മരിച്ചതെന്നാണ് അറിയിച്ചിരുന്നതെങ്കില്‍ ഇപ്പോൾ അത്  3869 പേരായി മാറിയിട്ടുണ്ട്.  മരണ റിപ്പോർട്ടിന്റെ കണക്കുകൾ തെറ്റായി  രേഖപ്പെടുത്തിയിരുന്നുവെന്നും പഴയ കണക്കിൽ പലതും വിട്ടുപോയിട്ടുണ്ടെന്നുമാണ് ഇതിന് അധികൃതർ നല്കുന്ന വിശദീകരണം. 


 പല രാജ്യങ്ങളിലും പതിനായിരത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോൾ  ചൈന പുറത്തുവിട്ട മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടിരിക്കുന്നത്.


Also read: സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരം; റിവേഴ്സ് റിപ്പോ .25 % കുറച്ചു 


ചൈനയുടെ ഈ കണക്കിൽ ട്രംപ് അടക്കം പല ലോക നേതാക്കളും സംശയം രേഖപ്പെടുത്തിയിരുന്നു.  ഇതോടെ ഇന്ന് പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം ചൈനയിലെ മരണനിരക്ക് 4636 ആയി ഉയർന്നു.  


കൂടാതെ വൈറസ് ബാധിച്ചവരുടെ എണ്ണം 83,428 ആയിട്ടുണ്ട്. നിലവിലിപ്പോൾ 116 കോറോണ രോഗികളാണ് ചൈനയിലുള്ളതെന്നാണ് റിപ്പോർട്ട്.   ഡിസംബറിൽ ഹുബെ പ്രവിശ്യയിൽ നിന്നും ഉയർന്നുവന്ന വൈറസ് ഇപ്പോൾ ആഗോളതലത്തിൽ ഇരുപത് ദശലക്ഷത്തോളം പേർക്ക് ബാധിച്ചിരിക്കുകയാണ്.