റിസർവ് ബാങ്ക് പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക്

പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന്  പറഞ്ഞ ധനമന്ത്രി സഹചര്യത്തിന്റെ ഗൌരവം ആർബിഐ ഉൾക്കൊള്ളുന്നില്ലയെന്നും കുറ്റപ്പെടുത്തി.   

Last Updated : Apr 17, 2020, 01:22 PM IST
റിസർവ് ബാങ്ക് പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. 

പ്രഖ്യാപനങ്ങൾ അപര്യാപ്തമെന്ന്  പറഞ്ഞ ധനമന്ത്രി സഹചര്യത്തിന്റെ ഗൌരവം ആർബിഐ ഉൾക്കൊള്ളുന്നില്ലയെന്നും കുറ്റപ്പെടുത്തി.  സംസ്ഥാനത്തിന് 18,000 കോടോ രൂപ കൂടുതൽ ആവശ്യപ്പെട്ടപ്പോൾ 1418 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുവാദം തന്നതെന്നും അതും മൂന്നു മാസത്തേക്ക് ആണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.  

Also read: സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരം; റിവേഴ്സ് റിപ്പോ .25 % കുറച്ചു 

റിസർവ് ബാങ്ക് ഗവർണറുടെ വാർത്താസമ്മേളനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

അറുപത് ശതമാനം പണം അധികം നൽകുമെന്ന വാഗ്ദാനം പോളയാണെന്ന് പറഞ്ഞ അദ്ദേഹം വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യപ്പെട്ടു.  കൂടാതെ  മൊറട്ടോറിയം  കാലത്തെ  പലിശ ഒഴിവാക്കണമെന്നും മൊറട്ടോറിയം ഒരു വർഷം ആക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.  

Also read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂട്ടിയ ക്ഷാമബത്ത മരവിപ്പിക്കും 

കൂടാതെ 60 ശതമാനം സഹായമെന്ന് ആർബിഐ പറയുന്നുണ്ടെങ്കിലും എന്തിന്റെ 60 ശതമാനമെന്ന് വ്യക്തമാക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.  റിസർവ് ബാങ്ക് ഗവർണറിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച മൂന്നു കാര്യങ്ങളായിരുന്നു കർഷക കടങ്ങൾ എഴുതി തള്ളുന്നത്, മൊറട്ടോറിയം ഒരുവർഷത്തേക്ക് നീട്ടണം, ചെറുകിട സംരംഭകർക്ക് സഹായം.  ഈ മൂന്നു കാര്യത്തിലും പൂർണ്ണ നിശബ്ദതയാണെന്നും.  ഇതിന് മറുപടി തന്നേ മതിയാകുവെന്നും ധനമന്ത്രി വ്യക്തമാക്കി.  

കോറോണയുടെ പശ്ചാത്തലത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമാക്കി ആർബിഐ കുറച്ചിരുന്നു.  എന്നാൽ റിപ്പോ നിരക്കിൽ മാറ്റമൊന്നുമില്ല. കൂടാതെ ബാങ്കുകൾക്ക് 50000 കോടി രൂപയും ആർബിഐ പ്രഖ്യാപിച്ചിരുന്നു. 

സംസ്ഥാനങ്ങൾക്ക്  കോറോണ'പ്രതിരോധത്തിനു 60 ശതമാനം അധിക ഫണ്ടും  അനുവദിച്ചതായും ആർബിഐ ഗവർണർ അറിയിച്ചിരുന്നു.  

Trending News