Chivalry Day assignment: ആൺകുട്ടികൾക്ക് മുന്നിൽ തലകുനിക്കണം,ആണുങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണം സ്കൂളിലെ വിവാദ അസൈൻമെന്റിനെതിരെ പ്രതിഷേധം
ടെക്സാസിലെ പ്രശസ്തമായ സ്കൂളാണ് വിവാദ ഉത്തരവിന് പിന്നിൽ
ഒരു സ്കൂൾ പുറത്തുവിട്ട വിവാദ അസൈൻമെന്റിനെതിരെയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ (Social Media) വിവാദം കത്തിപ്പടരുന്നത്. ടെക്സാസിലെ പ്രശസ്തമായ സ്കൂളാണ് വിവാദ ഉത്തരവിന് പിന്നിൽ. പെൺകുട്ടികൾ പുരുഷൻമാരെ സന്തോഷിപ്പിക്കുന്ന വിധം വസ്ത്രം ധരിക്കണം. അവർക്ക് മുന്നിൽ ബഹുമാനത്തോടെ നിന്നു സംസാരിക്കണം തലകുമ്പിടണം തുടങ്ങി 10 ഒാളം നിർദ്ദേശങ്ങളടങ്ങുന്ന സ്കൂളിന്റെ അസൈൻമെന്റാണ് വിവാദത്തിൽ കലാശിച്ചത്.
ടെക്സാസിലെ (Texas) ഷാലോവാട്ടർ സ്കൂളാണ് ഉത്തരവിന് പിന്നിൽ. മധ്യയുഗത്തിലെ ആചാരക്രമങ്ങളുടെയും പെരുമാറ്റ രീതിയുടെയും ഒാർമ പുതുക്കൽ ദിനമായ ഷിൽവറിദിനത്തിലേക്കായിരുന്നു ഇത്. ഒപ്പം കർശന ഉപാധികളോടെയാണ് വിദ്യാർഥികൾക്കായി പുതിയ അസൈൻമെന്റ് സ്കൂൾ നൽകിയത്.
ALSO READ: ലോകത്തിലെ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം Tesla CEO യ്ക്ക് നഷ്ടമായി; എങ്ങനെ?
ഇത്തരം വിവാദമായ 10 പെരുമാറ്റ ചട്ടങ്ങളാണ് സ്കൂളിന്റെ സ്വാകാര്യ ഫേസ്ബുക്ക് (Facebook) ഗ്രൂപ്പിൽ പങ്കുവെച്ചത്.നിർദ്ദേശങ്ങളുടെ ചിത്രം സ്ഥലത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരിലൊരാൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് വിഷയം വിവാദമായത്. പുരുഷൻമാരുടെ സംസാരത്തിന് സ്ത്രീകൾ തുടക്കം കുറിക്കരുത്. ചുറ്റുമുള്ള പുരുഷൻമാർക്ക് അപ്രിയമായതൊന്നും ചെയ്യരുത്,ബുദ്ധിപരമായ മേൽക്കോയ്മ കാണിക്കരുത് എന്നിവയും നിർദ്ദേശത്തിലുണ്ട്.
മധുര പലഹാരങ്ങൾ (sweets) പാചകം ചെയ്ത് കൊണ്ട് വരണം ഒാരോ നിർദ്ദേശങ്ങളും അനുസരിച്ച ശേഷം മുതിർന്നവരുടെ ഒപ്പും വാങ്ങണമെന്നും സ്കൂളിന്റെ ഉത്തരവിൽ വ്യക്തമായി പറയുന്നു.ഒരോ നിർദ്ദേശങ്ങളും പാലിക്കുന്നതിന് ഒാരോ പോയിന്റാണ് സ്കൂൾ ഇടുന്നത്.എന്നാൽ സംഭവം കൈവിട്ടു എന്ന് ഉറപ്പായതോടെ സ്കൂൾ തന്നെ വിവാദ അസൈൻമെന്റ് പിൻവലിച്ചതായി അറിയിച്ചു. പക്ഷെ സ്കൂളിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആക്ടിവിസ്റ്റുകളും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...