ന്യൂഡല്‍ഹി: ഇത്തവണത്തെ ദീപാവലിയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള മധുരം വേണ്ടെന്ന് പാക്.
കാലങ്ങളായി തുടര്‍ന്നു വരുന്ന ദീപാവലി മധുര-സമ്മാന കൈമാറ്റം വേണ്ടെന്ന് പാക്കിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും അതിർത്തി കാവൽക്കാരായ റേഞ്ചേഴ്സുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍റെ പിന്മാറ്റ൦.
ദീപാവലി പോലുള്ള ഉത്സവ അവസരങ്ങളിൽ പാക് സർക്കാർ ഓഫീസുകൾക്കും ഏജൻസികൾക്കും ഇന്ത്യയില്‍ നിന്നും മധുരപലഹാരങ്ങൾ അയക്കുന്നത് പതിവായിരുന്നു.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനയച്ച മധുര പലഹാരങ്ങൾ ആദ്യം സ്വീകരിച്ച ഐഎസ്ഐ പിന്നീട് അവ മടക്കി നൽകുകയായിരുന്നു.
ഇതോടെ, ഈ ദീപാവലിയ്ക്ക് അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്‌എഫും പാക്കിസ്ഥാൻ റേഞ്ചേഴ്സും തമ്മിലും മധുരപലഹാരങ്ങള്‍ കൈമാറാന്‍ സാധ്യതയില്ല.
കഴിഞ്ഞ ഈദിനും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യന്‍ സൈനികരില്‍ നിന്ന് മധുരപലഹാരം പാക്കിസ്ഥാന്‍ റേഞ്ചര്‍മാര്‍ സ്വീകരിച്ചിരുന്നില്ല.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരുന്നു.
അതിര്‍ത്തി പ്രദേശത്ത് പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്ന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.