വാഷിംഗ്‌ടണ്‍:  അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിന് വളരെ ചുരുങ്ങിയ സമയം മാത്രം അവശേഷിക്കേ  നിര്‍ണ്ണായക പ്രഖ്യാപനവുമായി  പ്രസിഡന്‍റ്   ഡൊണാള്‍ഡ് ട്രംപ്....


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മാസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ (COVID Vaccine) ലഭ്യമായേക്കുമെന്നാണ്  അമേരിക്കന്‍ പ്രസിഡന്‍റ്   (US President) ഡൊണാള്‍ഡ് ട്രംപ് (Donald Trump) പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌.


കോവിഡ് വാക്‌സിന്‍ "വളരെ അടുത്ത്" എത്തിക്കഴിഞ്ഞു,  ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ പുറത്തിറങ്ങു൦,  കുറഞ്ഞത്‌ മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരു൦,  ട്രംപ് പറഞ്ഞു. പെന്‍സില്‍വാനിയയില്‍  വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലാണ് ട്രംപ്  ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്.


ചൊവ്വാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ വാക്സിന്‍ ലഭിച്ചേക്കുമെന്നും ചിലപ്പോള്‍ അത് എട്ടാഴ്ച ആകാമെന്നും ട്രംപ് പറഞ്ഞിരുന്നു.


ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന പ്രസിഡന്‍റിന്‍റെ  വാക്കുകള്‍ കോവിഡ് മാഹാമാരിമൂലം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ്.


എന്നാല്‍, ട്രംപിന്‍റെ  പ്രഖ്യാപനം സംശയദൃഷ്ടിയോടെയാണ്  ഡെമോക്രാറ്റിക് പാര്‍ട്ടി  കാണുന്നത്.   നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് ട്രംപ് ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മേല്‍ വാക്സിന്‍റെ  കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു.


Also read: ഡൊണാള്‍ഡ് ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ല, പരിശോധന ഇല്ലാതെ കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയേക്കാ൦...!!


തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി, വേണ്ടവിധം പരീക്ഷണങ്ങള്‍ നടത്താതെ ട്രംപ് കോവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി  (Democratic Party) വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ്  (Kamala Harris) ആരോപിച്ചിരുന്നു.


Also read: കോവിഡ് പ്രതിരോധം; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിനന്ദിച്ചതായി ട്രംപ്...!!


എന്നല്‍, കോവിഡിനെതിരെയുള്ള വാക്സിന്  ഈ വര്‍ഷാവസാനത്തോടെ അം​ഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പകര്‍ച്ച വ്യാധി വിദ​ഗ്ധന്‍ ഡോക്ടര്‍ അന്തോണി ഫൗസി ഉള്‍പ്പെടെയുള്ള ​ഗവേഷകര്‍ മുന്‍പ് അറിയിച്ചിരുന്നു.


Also read: കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റായാല്‍ അത് വലിയ 'അപമാനം'..!!