വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് പ്രതിരോധിക്കുന്നതിനായി സ്വീകരിച്ച നടപടികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) തന്നെ അഭിനന്ദിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump)....
"ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തിയത് അമേരിക്കയാണ്. പരിശോധനയില്‍ രണ്ടാമതുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ദശലക്ഷം പരിശോധനകള്‍ അമേരിക്കയില്‍ കൂടുതലായി നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെ വിളിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. ഇത് കോവിഡിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്ന മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്", ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി കൈകാര്യം ചെയ്യുന്നതില്‍ അക്കാലത്തെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന് ഒരു തികഞ്ഞ പരാജയമായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
'തിരഞ്ഞെടുപ്പില്‍ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നത് ഇടത് തീവ്രവാദികളായിരിക്കും. ബൈഡന് ജയിച്ചാല്‍ അത് ചൈനയുടേയും കലാപകാരികളുടേയും വിജയമാണ്, പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ബൈഡന്', ട്രംപ് ആരോപിച്ചു.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബൈഡനായിരുന്നു അമേരിക്കയുടെ പ്രസിഡന്റ് എങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നുവെന്നും ബൈഡന് ജീവിച്ചിരിപ്പുണ്ട് എന്ന് അയാള്‍ക്കറിയില്ല എന്ന് ട്രംപ് ആവര്‍ത്തിച്ച് തന്റെ പ്രസംഗത്തില്‍ പരിഹസിക്കുകയും ചെയ്തു.
Also read: കലിയടങ്ങാതെ അമേരിക്ക; 1000 ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി Trump ഭരണകൂടം ...!!
കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് നെവാഡയില്‍ നടത്തിയ റിപ്പബ്ലിക്കന്‍ റാലിയില്‍ സംസാരിക്കവേ ആയിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രതികരണം.
Also red: കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായാല്‍ അത് വലിയ 'അപമാനം'..!!
അതേസമയം, അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും യാതൊരു കുറവുമില്ല. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷ൦ കടന്നു.
രാജ്യത്ത് ഇതുവരെ 6,746,284 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണസംഖ്യ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 198,920 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 4,021,003 പേര് രോഗമുക്തി നേടുകയും ചെയ്തു.