Delta Variant : Covid 19 ഡെൽറ്റ വേരിയന്റ് 40% കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടൺ ആരോഗ്യ മന്ത്രി
വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ച ആളുകൾ കൊറോണ വൈറസിന്റെ രണ്ട് വാരിയന്റുകളിൽ നിന്നും സുരക്ഷിതരാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
London: കോവിഡ് 19 ന്റെ (Covid 19) ഡെൽറ്റ വേരിയന്റ് (Delta Variant) ആൽഫ വേരിയന്റിനേക്കാൾ 40 ശതമാനം കൂടുതൽ രോഗം പടർത്തുമെന്നാണ് കണക്കാക്കുന്നതെന്ന് ബ്രിട്ടന്റെ ആരോഗ്യ മന്ത്രി ഞായറാഴ്ച്ച പറഞ്ഞു. കൊറോണ വൈറസിന്റെ (Coronavirus) ആദ്യ വേവിൽ യുണൈറ്റഡ് കിങ്‌ഡമിൽ രോഗബാധയ്ക്ക് കാരണമായത് കൊറോണ വൈറസിന്റെ ആൽഫാ വേരിയന്റ് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വാക്‌സിന്റെ (Covid Vaccine) രണ്ട് ഡോസുകളും ലഭിച്ച ആളുകൾ കൊറോണ വൈറസിന്റെ രണ്ട് വാരിയന്റുകളിൽ നിന്നും സുരക്ഷിതരാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് എപ്പോൾ യുകെയിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്.
ALSO READ: Covid Vaccine: ഇന്ത്യക്ക് അമേരിക്ക കൂടുതൽ കോവിഡ് വാക്സിൻ നൽകും
മുമ്പ് കെന്റ് വേരിയന്റ് എന്ന് അറിയപ്പെട്ടിരുന്ന ആൽഫ വേരിയന്റ് മൂലം ഉണ്ടായ കോവിഡ് രോഗബാധയിലെ വർദ്ധനവിനെ തുടർന്നാണ് ജനുവരിയിൽ യുകെയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ബ്രിട്ടന്റിന്റെ (Britain) ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് നൽകുന്ന വിവരം അനുസരിച്ച് 40 ശതമാനം രോഗം വർദ്ധനവ് ഉണ്ടാകുമെന്ന് അറിയിച്ചത് ആരോഗ്യ വിദഗ്ദ്ധരാണ്.
ALSO READ: UK യിൽ Pfizer Vaccine 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി
ജൂൺ 21 ൽ നിയന്ത്രണങ്ങൾ പിൻവലിക്കാനിരിക്കുന്ന സമയത്ത് ഡെൽറ്റ വാരിയന്റിന്റെ സന്നിധായം കണ്ടെത്തിയത് വിദഗ്ദ്ധരെ ആശങ്കയിലാക്കുന്നുണ്ട്. ഒരാഴ്ച കൂടി സ്ഥിതിഗതികൾ നോക്ക്കിയ ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കുന്നത് താത്ക്കാലത്തേക്ക് മാറ്റി വെക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ മാസം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം അനുസരിച്ച് രണ്ട് ഡോസ് വാക്‌സിനും എടുക്കുന്നത് കോവിഡിന്റെ കെന്റ് വാരിയന്റിനെതിരെയും ഡെൽറ്റ വാരിയന്റിനെതിരെയും ഫലപ്രദമാണ്. യുകെ ഇത് വരെ 27 മില്യൺ ആളുകൾക്ക് 2 ഡോസ് വാക്‌സിനും നൽകി കഴിഞ്ഞു. അതായത് പ്രായപൂർത്തിയായ 50 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.