Covid Vaccine: ഇന്ത്യക്ക് അമേരിക്ക കൂടുതൽ കോവിഡ് വാക്സിൻ നൽകും

ബാക്കി വരുന്ന വാക്സിൻ കരുതൽ ശേഖരത്തിലേക്ക് മാറ്റുകയും മറ്റ് രാജ്യങ്ങൾക്ക് നൽകുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 08:56 AM IST
  • ആദ്യഘട്ടമായി 2.5 കോടി ഡോസാണ് ലഭ്യമാക്കുക.
  • ഇതില്‍ 1.9 കോടി കോവാക്സിലേക്ക്. ബാക്കിയുള്ള 60 ലക്ഷം ഡോസ് മറ്റ് രാജ്യങ്ങള്‍ക്കും
  • യുഎസ് നല്‍കുന്ന വാക്സിനില്‍ നല്ലൊരു പങ്ക് ഇന്ത്യക്കും
Covid Vaccine: ഇന്ത്യക്ക് അമേരിക്ക കൂടുതൽ കോവിഡ് വാക്സിൻ നൽകും

വാഷിങ്ടണ്‍:  വാക്സിൻ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളുടെ സേവനവും. ജൂൺ അവസാനത്തോടെ എട്ട് കോടി കോവിഡ് വാക്സിനുകൾ അമേരിക്ക വിതരണം ചെയ്യും. ഇതിൽ നല്ലൊരു ശതമാനവും ഇന്ത്യക്ക് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അമേരിക്കയിൽ ഉപയോഗശേഷം അധികമായുള്ള വാക്സിനില്‍ 75 ശതമാനവും ലോകാരോഗ്യ സംഘടനയുടെ ‘കോവാക്സിന്‍’ പ്രോജക്ടിലേക്കായിരിക്കും നല്‍കുക.

ALSO READ: Kerala Budget 2021 : പുതിയ നികതിയില്ല, കോവിഡ് പ്രതിരോധത്തിന് 20,000 കോടി, രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ്

ബാക്കി വരുന്ന വാക്സിൻ കരുതൽ ശേഖരത്തിലേക്ക് മാറ്റുകയും മറ്റ് രാജ്യങ്ങൾക്ക് നൽകുകയും ചെയ്തു. ആദ്യഘട്ടമായി 2.5 കോടി ഡോസാണ് ലഭ്യമാക്കുക. ഇതില്‍ 1.9 കോടി കോവാക്സിലേക്ക്. ബാക്കിയുള്ള 60 ലക്ഷം ഡോസ് മറ്റ് രാജ്യങ്ങള്‍ക്കും യുഎന്നിന്റെ മുന്നണി പ്രവര്‍ത്തകര്‍ക്കും നേരിട്ട് നല്‍കും.

യുഎസ് നല്‍കുന്ന വാക്സിനില്‍ നല്ലൊരു പങ്ക് ഇന്ത്യക്കും ലഭിക്കുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധു പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു

Trending News