കോവിഡ് വൈറസ് (Covid 19) ലാബിൽ നിന്നും നഷ്ടപെട്ടതല്ലെന്ന് തെളിയിക്കാനുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് വരെ വാദത്തിൽ അന്വേഷണം തുടരണമെന്ന് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു. നോവൽ കോറോണവൈറസിന്റെ ഉത്ഭവത്തെ കുറിച്ച് കൃത്യമായ യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ശാസ്ത്രജ്ഞർ പുതിയ ആവശ്യവുമായി രംഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ന്റെ അവസാനത്തോടെ  ചൈനയിൽ (China) പൊട്ടിപ്പുറപ്പെട്ട രോഗം മൂലം ലോകത്താകമാനം ഏകദേശം 3.34 മില്യൺ ആളുകൾ മരണപ്പെടുകയും വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നില തകർക്കുകയും ചെയ്തിട്ടുണ്ട്. കോടി കണക്കിന് ആളുകളുടെ സാധാരണ ജീവിതം  ഇല്ലാതാക്കി കൊണ്ടാണ് ഈ രോഗബാധ ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും  പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്.


ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം; കൊവിഡ് സാഹചര്യവും പ്രകൃതിക്ഷോഭവും ചർച്ചയാകും


രോഗബാധയുടെ ഉത്ഭവം കണ്ടെത്താൻ നിരവധി അന്വേഷണങ്ങൾ ഇനിയും നടത്തണമെന്നും പല അന്വേഷണങ്ങൾക്കും ഇപ്പോഴും പഠനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ 18 അംഗ ശാസ്ത്രജ്ഞ സംഘം അറിയിച്ചു.


ALSO READ: നിർണായക തീരുമാനം: വാക്സിനേഷൻ പൂർത്തിയായവർക്ക് മാസ്ക് വേണ്ടെന്ന് Biden


ലാബിൽ നിന്നാണ് വൈറസ് പടര്ന്നതെന്ന് തെളുവുകളില്ല എന്ന ലോകാരോഗ്യ സംഘടനയുടെ അന്വേഷണം മുമ്പ് വ്യക്തമാക്കിയിരുന്നു.കൊറോണ വൈറസിന്റെ (Corona Virus) ഉത്ഭവം സ്ഥാനം വുഹാനിലെ  മത്സ്യ-മാംസ വ്യാപാര കേന്ദ്രമാകാനാണ് കൂടുതൽ സാധ്യതയെന്ന് ചൈനയിൽ അന്വേഷണം നടത്തിയ WHO വിദഗ്ദ്ധർ പറഞ്ഞു


ALSO READ: എന്താണ് Covid Indian Variant? എന്ത് കൊണ്ട് ലോകാരോഗ്യ സംഘന ആശങ്കയുളവാക്കുന്ന വകഭേദങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വകഭേദത്തെയും ഉൾപ്പെടുത്തി?


ഒരുമാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ധരുടെ സംഘം നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ വൈറസിനെ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുളള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും WHO ശാസ്ത്രജ്ഞര്‍ പറയുന്നു. വവ്വാലുകളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പടർന്നതാകാം എന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.