എന്താണ് Covid Indian Variant? എന്ത് കൊണ്ട് ലോകാരോഗ്യ സംഘന ആശങ്കയുളവാക്കുന്ന വകഭേദങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വകഭേദത്തെയും ഉൾപ്പെടുത്തി?

 മെയ് ആദ്യ വാരം ഇന്ത്യയിൽ ഇപ്പോൾ കണ്ട് വരുന്ന B.1.617 വകഭേദത്തെ കുറിച്ച് പഠനം നടത്തി വരികയാണെന്ന് യുണൈറ്റഡ് കിങ്ഡം അറിയിച്ചിരുന്നു

Written by - Zee Hindustan Malayalam Desk | Last Updated : May 12, 2021, 01:28 PM IST
  • മെയ് ആദ്യ വാരം ഇന്ത്യയിൽ ഇപ്പോൾ കണ്ട് വരുന്ന B.1.617 വകഭേദത്തെ കുറിച്ച് പഠനം നടത്തി വരികയാണെന്ന് യുണൈറ്റഡ് കിങ്ഡം അറിയിച്ചിരുന്നു.
  • ഇപ്പോൾ തന്നെ ഈ കോവിഡ് വകഭേദം 44 രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടനാ അറിയിക്കുന്നത്.
  • ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം അതി രൂക്ഷമാകാനും കാരണം ഈ വകഭേദമാണ്.
  • വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞു.
എന്താണ് Covid Indian Variant? എന്ത് കൊണ്ട് ലോകാരോഗ്യ സംഘന ആശങ്കയുളവാക്കുന്ന വകഭേദങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വകഭേദത്തെയും ഉൾപ്പെടുത്തി?

ലോകാരോഗ്യ സംഘടന (WHO) തിങ്കളാഴ്ച്ച ഇന്ത്യൻ കോവിഡ് വകഭേദം ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്ന വകഭേദമായി രേഖപ്പെടുത്തി. മെയ് ആദ്യ വാരം ഇന്ത്യയിൽ ഇപ്പോൾ കണ്ട് വരുന്ന B.1.617 വകഭേദത്തെ കുറിച്ച് പഠനം നടത്തി വരികയാണെന്ന് യുണൈറ്റഡ് കിങ്ഡം അറിയിച്ചിരുന്നു. ഇപ്പോൾ തന്നെ ഈ കോവിഡ് വകഭേദം 44 രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടനാ അറിയിക്കുന്നത്.

അത് കൂടാതെ ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം (Covid 19) അതി രൂക്ഷമാകാനും കാരണം ഈ വകഭേദമാണ്. അതിനാൽ തന്നെ വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞു. ഇന്ത്യൻ വകഭേദം ഇപ്പോൾ ആശങ്കയാണ് പരത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ALSO READ: Covid 19: കോവിഡ് ചികിത്സയ്ക്ക് Ivermectin ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി WHO

ഇപ്പോൾ വന്നിരിക്കുന്ന വൈറസ് വകഭേദത്തിന് മേൽ ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾക്കും, ചികിത്സയ്ക്കും ചികിത്സ രീതികൾക്കും ഉള്ള ഫലം കുറവാണെന്നും താരതമ്യ പഠനത്തിലൂടെ ലോകാരോഗ്യ സംഘടന കണ്ടെത്തി.   ലോകാരോഗ്യ സംഘടനയുടെ  SARS-CoV-2  വൈറസ് എവൊല്യൂഷൻ വർക്കിങ് ഗ്രൂപ്പിനോടൊപ്പം ചർച്ചയ്ക്ക് ഒടുവിലാണ് ഇതിനെ ആശങ്ക ഉളവാക്കുന്ന വകഭേദമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

ഈ വകഭേദം ഡബിൾ മ്യുറ്റന്റ് വകഭേദമാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതാണ് രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കോവിഡ് രോഗബാധ ഉയരാൻ കാരണമെന്നും പറഞ്ഞിരുന്നു. ഇതിന് മുമ്പ് ഈ വകഭേദമാണ് രോഗം പടർന്ന് പിടിക്കാൻ കാരണമെന്നുള്ളതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്ന് സർക്കാർ  അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇതിൻറെ പഠനം പൂര്ണമായിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: ഇംഗ്ലണ്ടിൽ ഇനി ജാഗ്രതയോടെ ആലിംഗനം ചെയ്യാം, കോവിഡ് നിയന്ത്രണങ്ങൾ ഇളവ് ഏർപ്പെടുത്തി ബോറിസ് ജോൺസൺ സർക്കാർ

 ഒരു വൈറസിന്റെ (Virus) ലക്ഷ്യം മനുഷ്യ ശരീരത്തിൽ സഹവസിച്ച് തുടങ്ങുക എന്നതാണ്. അങ്ങനെ ആയി കഴിയുമ്പോൾ ഇത് മനുഷ്യ ശരീരത്തെ തീവ്രമായി ബാധിക്കാതെ വരും. എന്നാൽ പിനീട് ഇതിന് മ്യൂറ്റേഷൻ സംഭവിക്കുകയും ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നശിപ്പിക്കുകയും ചെയ്യും. രോഗം വ്യാപിച്ച ആളുകളുടെ എണ്ണം കൂടുതലായതിനാലാണ് SARS-CoV-2 വൈറസിന് പെട്ടെന്ന് തന്നെ പുതിയ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത്.

ALSO READ: covid19: ഒാക്സിജൻ കോൺസട്രേറ്റർ രാജ്യത്ത് തന്നെ നിർമ്മിക്കും,സാങ്കേതിക വിദഗ്ദരെ അയക്കുമെന്ന് ഇസ്രായേൽ

 ഈ വകഭേദം ഇന്ത്യയിൽ  (India) ആദ്യമായി കാണപ്പെട്ടത് 2021 ഒക്ടോബറിൽ ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ആറ് പ്രദേശങ്ങളിൽ നിന്ന് പുതുതായി ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്‌ത്‌ 4500 സാംപിളുകളിലാണ് പുതിയ  ഇന്ത്യയിലെ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ബ്രിട്ടനിലാണ് ഈ കോവിഡ് വകഭേദം മൂലം ഏറ്റവും കൂടുതൽ രോഗബാധിതർ ഉണ്ടായത്.

കോവിഡിന്റെ ആദ്യ കണ്ടെത്തിയ വൈറസിനേക്കാൾ ഈ വകഭേദങ്ങൾ അപകടകാരികളാണ്. ഇത് കൂടുതൽ വേഗം പകരാനും കൂടുതൽ മരണങ്ങൾക്കും കാരണമാകുന്നുണ്ട്. മാത്രമല്ല ഈ വകഭേദങ്ങളിൽ വാക്‌സിൻ ഫലപ്രദമാകാതെയിരിക്കാനും സാധ്യതകൾ ഉണ്ട്. വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം പെട്ടെന്ന് പടർന്ന് പിടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News