Paris:  ഫ്രാൻസിൽ (France) നിരവധി പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ കോവിഡ് ഹെൽത്ത് പാസ് (Covid Health Pass)  നിർബന്ധമാക്കിയതിനെ തുടർന്ന് ആയിരകണക്കിന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പാരിസിലും മറ്റ് ഫ്രഞ്ച് നഗരങ്ങളിലുമാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രാൻസിൽ കോവിഡ് നാലാം തരംഗം ആരംഭിച്ചതിനെ തുടർന്നാണ് പുതിയ മാനദണ്ഡം സർക്കാർ പുറത്തിറക്കിയത്. പ്രതിഷേധങ്ങൾക്കിടയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പൊലീസ് വക്താവ് അറിയിച്ചു. പാരീസിൽ നിന്ന് 10 പേർ ഉൾപ്പെടെ 19 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ ട്വിറ്ററിൽ അറിയിച്ചു.


ALSO READ: Covid Delta Outbreak : ചൈനയിൽ വീണ്ടും കോവിഡ് രോഗം പടരുന്നു; ഡെൽറ്റ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന


തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് ഇമ്മാനുവേൽ മക്രോണിന്റെ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിൽ ഇറങ്ങുന്നത്. പ്രതിഷേധം ആരംഭിച്ചതിന് ശേഷം ദിനംപ്രതി പ്രതിഷേധിച്ച് കൊണ്ട് രംഗത്തെത്തുന്നവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.


ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച് ഫ്രാൻസിൽ ഒട്ടാകെ 204,090 പേരാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിട്ടുള്ളത്. ഇത് തന്നെ  14,250 പേർ ഫ്രാൻസിൽ നിന്ന് മാത്രമാണ്. കഴിഞ്ഞ ആഴ്ചത്തെ കണക്കുകളെക്കാൾ 40,000  കൂടുതൽ ആൾക്കാരാണ് ഈ ആഴ്ച പ്രതിഷേധവുമായി എത്തിയത്.


ALSO READ: Covid Delta Variant : കോവിഡ് രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്ബേനിലും ലോക്ഡൗൺ


ഹെല്ത്ത് പാസ് ഇല്ലെങ്കിൽ മ്യൂസിയങ്ങൾ, സിനിമാശാലകൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന മുമ്പ് തന്നെ അറിയിച്ചിരുന്നു. 2 ഡോസ് വാക്‌സിൻ എടുത്തെന്നോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ കോവിഡ് നെഗറ്റീവായ സർട്ടിഫിക്കറ്റ്  ഉണ്ടെന്നോ തെളിയിക്കുന്നതാണ് ഹെൽത്ത് പാസ്.


ALSO READ: COVID-19 Vaccine : ഇസ്രായേലിൽ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളുള്ള 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ അനുമതി


കഴിഞ്ഞ ആഴ്ച ബാറുകൾ, റെസ്റ്റോറന്റുകൾ, ട്രേഡ് ഷോകൾ, ട്രെയിനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിക്കണമെങ്കിലും ഹെൽത്ത് പാസ് വേണമെന്ന് സർക്കാർ പുതിയ നിയമം ഇറക്കിയിരുന്നു. കൂടാതെ ആരോഗ്യ പ്രവർത്തകർ എല്ലാവരും നിർബന്ധമായും വാക്‌സിൻ എടുത്തിരിക്കണമെന്നും അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.