Beijing, China: ചൈനയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും വർധിച്ചു. ബുധനാഴ്ച ചൈനയിൽ കഴിഞ്ഞ 6 മാസങ്ങളിലെ ഏറ്റവും ഉയര്ന്ന പ്രതിദിന കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. എല്ലാവരിലുമായി ചൈന നടത്തുന്ന ടെസ്റ്റുകളിലൂടെയാണ് കോവിഡ് കേസുകൾ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെൽറ്റ വകബേധത്തിന്റെ സാന്നിധ്യമാണ് ഇപ്പോൾ ചൈനയിലെ രോഗബാധിതരിൽ കണ്ടെത്തുന്നത്. ബുധനാഴ്ച ആകെ 71 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കോവിഡ് രോഗബാധ പടർന്ന് പിടിക്കാൻ ആരംഭിച്ചതിനെ തുടർന്ന് ചൈന ടെസ്റ്റിങ്ങും, ലോക്ഡൗണും ആരംഭിച്ചിരുന്നു.


ALSO READ: Covid Delta Outbreak : കോവിഡ് രോഗബാധ പടരുന്നു; വുഹാനിലെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനൊരുങ്ങി ചൈന


വിവിധ സിറ്റികളിൽ രോഗബാധ പടർന്ന് പിടിക്കുന്നത് കൂടാതെ, അതുമായി ബന്ധപ്പെടാത്തെ വളരെ കുറച്ച് കേസുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇപ്പൊൾ തന്നെ  500 ഓളം കോവിഡ് കേസുകളാണ് ചൈനയിൽ സ്ഥിരീകരിച്ചിരിക്കുന്നത്.


ALSO READ: Covid Delta Outbreak : ചൈനയിൽ വീണ്ടും കോവിഡ് രോഗം പടരുന്നു; ഡെൽറ്റ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന


  വുഹാനിലെ എല്ലാ താമസക്കാരിലും കോവിഡ് ടെസ്റ്റ് നടത്തമെന്ന് അധികൃതർ അറിയിച്ചിരുന്നു. രാജ്യത്ത് ഒരു വർഷത്തിന് ശേഷം വീണ്ടും രോഗബാധ പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചൊവ്വാഴ്ചയാണ് അധികൃതർ ഈ വിവരം അറിയിച്ചത്. 


ALSO READ: Covid Delta Variant : കോവിഡ് രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്ബേനിലും ലോക്ഡൗൺ


സെൻട്രൽ ചൈനീസ് നഗരമായ വുഹാനിലെ 11 മില്യൺ ആളുകളിൽ കോവിഡ് ടെസ്റ്റ് നടത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ ഇന്നലെ 7 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരു വർഷത്തിന് ശേഷം രോഗബാധ വീണ്ടും പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.