Singapore: സിംഗപ്പൂരിലും മറ്റ് ആശങ്ക പരത്തുന്ന കോവിഡ് (Covid 19) വകഭേദങ്ങളെക്കാൾ കോവിഡ് ഡെൽറ്റ വേരിയന്റ് വ്യാപകമാണെന്ന് കണ്ടെത്തി. സിംഗപ്പൂരിലെ (Singapore) ആരോഗ്യ മന്ത്രാലയത്തിന്റെ വിവരം അനുസരിച്ചാണ് ഡെൽറ്റ വാരിയന്റാണ് വ്യാപകമെന്ന് കണ്ടെത്തിയത്. ഡെൽറ്റ വേരിയന്റിന്റെ അധിക രോഗവ്യാപന ശേഷിയാണ് ഇതിന് പ്രധാന കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരം ആശങ്ക പരത്തുന്ന കോവിഡ് വകഭേദങ്ങൾ മൂലമുള്ള 449 കേസുകളാണ് സിംഗപ്പൂരിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ തന്നെ 428 കേസുകളാണ് ഡെൽറ്റ വേരിയന്റ് (Delta Variant) മൂലമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഒമ്പത് കേസുകൾ സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ ബീറ്റ കോവിഡ് വകഭേദം മൂലമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


ALSO READ: Delta Variant : Covid 19 ഡെൽറ്റ വേരിയന്റ് 40% കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടൺ ആരോഗ്യ മന്ത്രി


മെയ് ആദ്യ വാരത്തോടെയാണ് സിംഗപ്പൂരിൽ ആദ്യമായി കോവിഡ് ഡെൽറ്റ വാരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയത്. യുണൈറ്റഡ് കിങ്‌ഡമിൽ (United Kingdom) ആശങ്ക പരത്തി കൊണ്ടിരിക്കുന്ന കോവിഡ് വകഭേദമാണ് ഡെൽറ്റ വേരിയന്റ്. മാത്രമല്ല ആശങ്ക ഉയർത്തുന്നത് മൂലം നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതും മാറ്റി വെച്ചിരിക്കുകയാണ്.


ALSO READ: Covid Vaccine: ഇന്ത്യക്ക് അമേരിക്ക കൂടുതൽ കോവിഡ് വാക്സിൻ നൽകും


 ഡെൽറ്റ വേരിയന്റ് (Delta Variant) ആൽഫ വേരിയന്റിനേക്കാൾ 40 ശതമാനം കൂടുതൽ രോഗം പടർത്തുമെന്നാണ് കണക്കാക്കുന്നതെന്ന് ബ്രിട്ടന്റെ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ വാക്‌സിന്റെ (Covid Vaccine) രണ്ട് ഡോസുകളും ലഭിച്ച ആളുകൾ കൊറോണ വൈറസിന്റെ രണ്ട് വാരിയന്റുകളിൽ നിന്നും സുരക്ഷിതരാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ALSO READ: UK യിൽ Pfizer Vaccine 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി


 പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് എപ്പോൾ യുകെയിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. മുമ്പ് കെന്റ് വേരിയന്റ് എന്ന് അറിയപ്പെട്ടിരുന്ന ആൽഫ വേരിയന്റ് മൂലം ഉണ്ടായ കോവിഡ് രോഗബാധയിലെ വർദ്ധനവിനെ തുടർന്നാണ് ജനുവരിയിൽ യുകെയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.