ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിക്ക് ഭീകരസംഘടനകളുടെ വധഭീഷണിയെത്തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചൈനീസ് എംബസി പാകിസ്ഥാന്‍റെ ആഭ്യന്തര സുരക്ഷാചുമതലയുള്ള മന്ത്രാലയത്തിന് കത്ത് നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായി യാവോ ജിംഗ് ഈയടുത്താണ് ചുമതല ഏറ്റെടുത്തത്. അഫ്ഗാനിസ്ഥാനിലെ ചുമതലയായിരുന്നു ഇതിന് മുന്‍പ് യാവോ ജിംഗിന്. ചുമതലയേറ്റെടുത്ത ജിംഗിന് ഈസ്റ്റ് തുര്‍കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്‍റിന്‍റെ വധഭീഷണിയാണ് സ്വീകരിച്ചത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം പാകിസ്ഥാന്‍റെ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിന് കത്ത് നല്‍കി. 


ചൈനീസ് സ്ഥാനപതിയുടെ കത്ത് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കത്തിനെ കുറിച്ച് പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല. ജിംഗിന് മുന്‍പ് സണ്‍ വെയ്ഡോംഗിനായിരുന്നു പാകിസ്ഥാനിലെ ചൈനീസ് എംബസിയുടെ ചുമതല.