വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ ഒബാമ കെയര്‍ മരിവിപ്പിക്കുന്ന ഉത്തരവില്‍ ഡൊണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അധികാരമേറ്റെടുത്തതിന് പിന്നാലെ ട്രംപ് പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കും എന്നത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.  ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പൂര്‍ണമായി എടുത്തുകളയുകയോ ഗണ്യമായി പരിഷ്‌കരിക്കുകയോ ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്‍റെ വാഗ്ദാനം. സര്‍ക്കാര്‍ ഇതിനൊന്നും സഹായം നല്‍കേണ്ടതില്ലെന്നും നിലപാടെടുത്തു.


അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി ഒബാമ നടപ്പാക്കിയ പദ്ധതിയായിരുന്നു ഒബാമ കെയര്‍. രണ്ടു കോടിയിലധികം വരുന്ന പൗരന്മാര്‍ക്കാണ് ഒബാമ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്.