വാ​ഷിം​ഗ്ട​ണ്‍: ഇപ്പോള്‍ കണ്ടുവരുന്ന സാമ്പത്തിക മാന്ദ്യം ആഗോളവ്യപകമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ​എം​എ​ഫ്)യുടെ പുതിയ മേധാവി ക്രിസ്റ്റലീന ജോര്‍ജിവ.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോ​ക​ത്തി​ലെ 90% രാ​ജ്യ​ങ്ങ​ളി​ലും 2019ല്‍ ​വ​ന്‍ സാമ്പത്തിക മാ​ന്ദ്യമുണ്ടാകുന്നാണ് ​ക്രിസ്റ്റലീന ജോര്‍ജിവ നല്‍കുന്ന മു​ന്ന​റി​യിപ്പ്. ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ശേ​ഷം ഐ​എം​എ​ഫ് ആ​സ്ഥാ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.


ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായി പ്രധാനമായും ഇവര്‍ കുറ്റപ്പെടുത്തുന്നത് അമേരിക്ക-ചൈന വ്യാപാര യുദ്ധമാണ്. വ്യാപാര യുദ്ധം എല്ലാവര്‍ക്കും നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ എന്നവര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ, ബ്രെ​ക്‌​സി​റ്റ് ത​ര്‍‌​ക്ക​ങ്ങ​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ന് കാ​ര​ണ​മാ​യി, ബ​ള്‍​ഗേ​റി​യ​ന്‍ സാമ്പത്തിക ശാ​സ്ത്ര​ജ്ഞ ചൂ​ണ്ടി​ക്കാ​ട്ടി.


വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 70,000 കോടി ഡോളറിന്‍റെ നഷ്ടമാണ് വരുന്ന വര്‍ഷം ഉണ്ടാക്കുക. ഇത് ആഗോള ജി.ഡി.പിയുടെ 0.8% വരും. ആഗോള മാന്ദ്യത്തിന് കാരണ൦ വ്യാപാര യുദ്ധം മാത്രമല്ല എങ്കിലും അതിന്‍റെ പ്രത്യാഘാതം വളരെനാള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാണിച്ചു. ആഗോളവ്യാപകമായ സാമ്പത്തിക മാന്ദ്യം അ​ര്‍​ഥ​മാ​ക്കു​ന്ന​ത് ഈ ​വ​ര്‍​ഷ​ത്തെ വ​ള​ര്‍​ച്ച, ദ​ശ​ക​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലാ​യി​രി​ക്കുമെന്നാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.


വളര്‍ന്നുവരുന്ന വലിയ വിപണികളായ ഇ​ന്ത്യ, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ന്ദ്യം പ്ര​ക​ട​മാ​ണ്. അമേരിക്കയിലും ജര്‍മനിയിലും തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. എ​ന്നാ​ല്‍‌ യൂ​റോ സോ​ണ്‍, യു​എ​സ്, ജ​പ്പാ​ന്‍ തു​ട​ങ്ങി​യ വി​ക​സി​ത സമ്പദ്വ്യ​വ​സ്ഥ​ക​ളി​ല്‍ മാ​ന്ദ്യം അ​ത്ര പ്ര​ക​ട​മ​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ചൈ​ന​യു​ടെ വ​ള​ര്‍​ച്ച​യും ക്ര​മേ​ണ താ​ഴേ​യ്ക്കാ​വു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


അതേസമയം, ഇ​ന്ത്യ​യു​ടെ സാമ്പത്തിക വ​ള​ര്‍​ച്ച നി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച​തി​ലും ഏ​റെ ദു​ര്‍​ബ​ല​മാ​ണെ​ന്ന് ഐ​എം​എ​ഫ് മുന്‍പേ പ്രസ്താവിച്ചിരുന്നു. ഏ​പ്രി​ല്‍ മുതല്‍ ജൂ​ണ്‍ വരെയുള്ള മാസങ്ങളില്‍ രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ല്പാ​ദ​ന​ത്തി​ല്‍ (ജി​ഡി​പി) വ​ന്‍ ഇ​ടി​വാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​യ അ​ഞ്ച്% മായി ജി​ഡി​പി കൂ​പ്പു​കു​ത്തിയിരുന്നു. വ്യ​വ​സാ​യ ഉ​ല്‍​പാ​ദ​ന മേ​ഖ​ല​യി​ലെ മാ​ന്ദ്യ​വും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പിന്നോക്കാവസ്ഥയുമാണ്‌ രാ​ജ്യ​ത്തി​ന്‍റെ ത്രൈ​മാ​സ ജി​ഡി​പി വ​ള​ര്‍​ച്ച​യെ പി​ന്നോ​ട്ട​ടി​ച്ച​ത്. മു​ന്‍ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 8% വര്‍ദ്ധനവ്‌ ഉ​ണ്ടാ​യി​രു​ന്നു.