AstraZeneca`s Covid Vaccine കുത്തിവെയ്പ്പ് യൂറോപ്യൻ രാജ്യങ്ങൾ പുനരാരംഭിക്കുന്നു
ലോകാരോഗ്യ സംഘടനയും ബ്രിട്ടന്റെ ആരോഗ്യ വിദഗ്ദ്ധരും കുത്തിവെയ്പ്പ് എടുക്കാതിരിക്കുന്നത് വാക്‌സിൻ സ്വീകരിക്കുന്നതിനേക്കാൾ അപകടമാണെന്ന് പറഞ്ഞിരുന്നു
Rome: യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസിനെക്ക (AstraZeneca) കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് വീണ്ടും ആരംഭിക്കുന്നു. യൂറോപ്യൻ മെഡിക്കൽ റെഗുലേറ്റർ ആസ്ട്രസിനെക്കയുടെ വാക്‌സിൻ (Covid Vaccine)സുരക്ഷിതവും ഫലം ചെയ്യുന്നതുമാണെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് കുത്തിവെയ്പ്പ് വേണ്ടതും ആരംഭിക്കാൻ തീരുമാനിച്ചത്. ഇത് കൂടാതെ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം ഗുരുതരമല്ലെന്നും യൂറോപ്യൻ മെഡിക്കൽ റെഗുലേറ്റർ അറിയിച്ചു.
ലോകാരോഗ്യ സംഘടനയും ബ്രിട്ടന്റെ (Britain) ആരോഗ്യ വിദഗ്ദ്ധരും കുത്തിവെയ്പ്പ് എടുക്കാതിരിക്കുന്നത് വാക്‌സിൻ സ്വീകരിക്കുന്നതിനേക്കാൾ അപകടമാണെന്ന് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പുതിയ അറിയിപ്പ് നൽകിയത്. കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതാണ് ഉത്തമമെന്ന് അറിയിച്ചത്.
ഇതിനെ തുടർന്ന് വിവിധ യൂറോപ്യൻ (European) രാജ്യങ്ങൾ ഉടൻ തന്നെ വീണ്ടും കുത്തിവെയ്പ്പ് എടുക്കാൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, നെതർലാന്റ്സ്, പോർച്ചുഗൽ, ലിത്വാനിയ, ലാത്വിയ, സ്ലൊവേനിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളാണ് ഉടൻ തന്നെ കുത്തിവെയ്പ്പ് പുനരാരംഭിക്കുന്നത്.
ആസ്ട്രെസെനെക്കയുടെ (AstraZeneca) വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്നാണ് Italy, France, Germany തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ഭയത്തെ അമ്പെ തള്ളി ആസ്ട്രെസെനെക്കയുടെ വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.
ALSO READ: ഇവിടെ വെജിറ്റേറിയൻ ഭക്ഷണം കിട്ടില്ലേ? KFC യിൽ ചെന്ന് ചോദിച്ച് താരമായ സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീ
Denmark ൽ സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം നേരത്തെ ഏഴോളം രാജ്യങ്ങൾ ആസ്ട്രസെനെക്കയുടെ കോവിഡ് വാക്സിൻ (Covid Vaccine) വിതരണം നിർത്തിവെച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് ആധികാരികമായി തെളുവുകളില്ലെന്ന് ആസ്ട്രേസെനെക്കയും യുറോപ്യൻ റെഗുലേറ്റേഴ്സും അറിയിച്ചു. നേരത്തെ ലോകാരോഗ്യ സംഘടനയും യുറോപ്യൻസ് മെഡിസിൻസ് വാച്ച്ഡോഗും വാക്സിൻ സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ട്.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി ചീഫ് രക്തം (Blood) കട്ട പിടിക്കാനുള്ള കാരണം വാക്‌സിൻ കുത്തിവെയ്പ്പാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ ആ സാധ്യതയെ പൂർണമായി തള്ളിക്കളയുന്നില്ലെന്നും അറിയിച്ചു. അതെ സമയം യുകെയിലെ ആരോഗ്യ വിദഗ്ദ്ധർ രക്തം കട്ട പിടിക്കുന്നതും വാക്‌സിൻ കുത്തിവെയ്പുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...