COVID വാക്‌സിനായുള്ള കാത്തിരുപ്പ് നീളും, പരീക്ഷണ൦ നിര്‍ത്തിവെച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റി..!!

  ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന  കോവിഡ് വാക്‌സിന്‍റെ  പരീക്ഷണം ഓക്‌സ്‌ഫോര്‍ഡ്  യൂണിവേഴിസിറ്റി (Oxford Vaccine)  നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്.... 

Last Updated : Sep 9, 2020, 04:30 PM IST
  • കോവിഡ് വാക്‌സിന്‍റെ പരീക്ഷണം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്....
  • കോവിഡ് വാക്‌സിന്‍ (COVID Vaccine) കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ തിനെത്തുടര്‍ന്നാണ് ഈ നടപടി
  • പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും ഇത് ഒരു സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക
COVID വാക്‌സിനായുള്ള  കാത്തിരുപ്പ് നീളും, പരീക്ഷണ൦ നിര്‍ത്തിവെച്ച്  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റി..!!

ലണ്ടന്‍:  ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന  കോവിഡ് വാക്‌സിന്‍റെ  പരീക്ഷണം ഓക്‌സ്‌ഫോര്‍ഡ്  യൂണിവേഴിസിറ്റി (Oxford Vaccine)  നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്.... 

കോവിഡ് വാക്‌സിന്‍ (COVID Vaccine) കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ തിനെത്തുടര്‍ന്നാണ് ഈ നടപടി യെന്നാണ് റിപ്പോര്‍ട്ട്.  ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍റെ  മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചത്.  

വാക്സിന്‍ കുത്തിവെച്ച വോളന്‍റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി  അറിയിച്ചു. രോഗം വാക്സിന്‍റെ  പാര്‍ശ്വഫലത്തെ ത്തുടര്‍ന്നാണ് എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. 

അതേസമയം, പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും ഇത് ഒരു സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരമെന്നും പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി അറിയിച്ചു.

Also read: ഒക്സ്ഫോര്‍ഡ് വാക്സിന്‍; ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഉടന്‍‍!!

ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍  ഈ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. 

പരീക്ഷണം നിര്‍ത്തിയ വാര്‍ത്ത പുറത്തു വന്നതോടെ അസ്ട്രസെനേകയുടെ ഓഹരികളിലും വന്‍ ഇടിവുണ്ടായി.

 

Trending News