കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിലൂടെ പ്രതിസന്ധിയിലായ ഫേസ്ബുക്കിനെതിരെ പ്ലേ ബോയ്‌ മാഗസിനും രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിആക്റ്റിവേറ്റ് ചെയ്താണ് പ്ലേ ബോയ്‌ രംഗത്തെത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉള്ളടക്കത്തെ സംബന്ധിച്ച ഫേസ്ബുക്കിന്‍റെ നിബന്ധനകളും കോര്‍പറേറ്റ് നയങ്ങളും തങ്ങളുടെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് പ്ലേ ബോയ്‌ മാഗസിന്‍റെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ കൂപ്പര്‍ ഹെഫ്നര്‍ ട്വീറ്റ് ചെയ്തു.


ലൈംഗികതയെ അടിച്ചമര്‍ത്തുന്ന ഫേസ്ബുക്ക്, രതിയെ ആഘോഷമാക്കുന്ന തങ്ങളുടെ ആദര്‍ശങ്ങളുടെ എതിര്‍പക്ഷത്താണ് നിലകൊള്ളുന്നതെന്നും ഹെഫ്നര്‍ പറഞ്ഞു.


 



 


രണ്ടരക്കോടി ആരാധകരാണ് പ്ലേ ബോയ്‌യുടെ എഫ്ബി അക്കൗണ്ടുകളില്‍ സജീവമായി ഇടപെടുന്നത്. നേരിട്ട് കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകള്‍ ഡിആക്റ്റിവേറ്റ് ചെയ്യുന്നതായും പ്ലേ ബോയ്‌ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.