മെക്സിക്കോ: മെക്‌സിക്കോയുടെ ദക്ഷിണ മേഖലയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 58 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലുതായി കണക്കാവുന്ന ഭൂകമ്പത്തിന്‍റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ലും ശക്തമായ ഭൂചലനുണ്ടായി. ​​​ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ൽ 7.3 ​​​തീ​​​വ്ര​​​​​​ത റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ രേഖ​​​പ്പെ​​​ടു​​​ത്തി.


വലിയ ഭൂചലനത്തെത്തുടര്‍ന്ന് 20 തുടർചലനങ്ങളുണ്ടായി. അതേത്തുടര്‍ന്ന് തു​​​ട​​​ർ​​​ന്ന് ക​​​ട​​​ലി​​​ൽ ഒ​​​രു മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​രത്തി​​​ൽ സു​​​നാ​​​മി​​​യു​​​ണ്ടാ​​​യി. രാ​​​ജ്യ​​​ത്തെ അ​​​ഞ്ചു​​​കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​താ​​​യി വക്താവ് അറിയിച്ചു.


കാ​​​റ്റ​​​ഗ​​​റി ഒ​​​ന്നി​​​ൽ​​​പെ​​​ട്ട കാ​​​ത്യ കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള മ​​​ഴ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ക​​​യാ​​​ണ് മെ​​​ക്സി​​​ക്കോ​​​യു​​​ടെ കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല. 


ഇതിനു മുമ്പ് 1985 ലാണ് ഇത്രയും വലിയ ഭൂകമ്പമുണ്ടായത്. അന്ന് നാലു സ്റ്റേറ്റുകളിലുണ്ടായ ഭൂചലനത്തില്‍പ്പെട്ട് ആയിരങ്ങള്‍ മരിച്ചിരുന്നു.