അവസാനം തോറ്റു എന്ന് സമ്മതിച്ച് Trump ; ജോ ബൈഡന്റെ വിജയം കോൺഗ്രസ് അംഗീകരിച്ചു
ജനുവരി 20ന് പ്രഡിസന്റ് പദവിയിൽ നിന്ന് ഒഴിയും. തെരഞ്ഞെടുപ്പ് ഫലത്തിൽ തനിക്ക് എതിർപ്പുണ്ടെന്ന് സമ്മേളനത്തിൽ ട്രമ്പ് ആവർത്തിച്ചു
വാഷിങ്ടൺ ഡിസി: കലാപകൊടി നാട്ടി അമേരിക്കയെ നാണക്കെടുത്തി അവസാനം തോൽവി സമ്മതിച്ച് യുസ് പ്രസിഡൻ്റെ ഡൊണാൾഡ് ട്രമ്പ്. ജനുവരി 20ന് പ്രഡിസന്റ് പദവിയിൽ നിന്ന് ഒഴിയുമെന്ന് യുഎസ് കോൺഗ്രസിൽ അറിയിച്ച് ട്രമ്പ്. നവംബറിൽ നടന്ന് തെരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റായി ജോ ബൈഡന്റെയും വൈസ് പ്രസിഡന്റായി കമല ഹാരിസിന്റെയും ജയം കോൺഗ്രസ് അംഗീകരിച്ചു. യുഎസ് പാർലമെന്റിലെ ഇരുസഭകുളും ചേർന്ന സമ്മേളനത്തിലാണ് ട്രമ്പ് തൻ്റെ തോൽവിയും അധികാരത്തിൽ നിന്ന് പിൻവാങ്ങാമെന്നും ഉറപ്പ് നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിൽ തനിക്ക് എതിർപ്പുണ്ടെന്ന് സമ്മേളനത്തിൽ ട്രമ്പ് ആവർത്തിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട് ഫലങ്ങളിൽ താൻ ഇപ്പോഴും എതിർക്കുന്നയെന്നും എന്നാൽ ജനുവരി 20ന് അധികാരം കൈമാറുമെന്നും ട്രമ്പ് വ്യക്തമാക്കി. എന്നാൽ ഇത് അമേരിക്കയെ (America) വീണ്ടും മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ ആദ്യ ഭാഗം മാത്രമാണെന്നും, ആ പോരാട്ടം താൻ തുടരുമെന്ന പറഞ്ഞ് അടുത്ത തെരഞ്ഞെടുപ്പിനുള്ള സൂചനയും കൂടിയാണ് ട്രമ്പ് തൻ്റെ പ്രസ്താവനയിൽ അറിയിച്ചത്.
ALSO READ: 'തലകുനിച്ച് അമേരിക്ക' ; ക്യാപിറ്റോളിൽ Trump അനുകൂലികളുടെ കലാപം
എന്നാൽ ഇന്ന് ഔദ്യോഗികമായി ബൈഡന്റെയു (Joe Biden) കമല ഹാരിസിന്റെ വിജയം കോൺഗ്രസിലെ ഇരു സഭകളും ചേർന്ന് സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതിനിടെ ട്രമ്പ് അനുകൂലികൾ യുഎസ് പാർലമെന്റിലേക്ക് ഇരച്ചു കയറുകയായിരുന്നു. അയിരക്കണക്കിന് റിപബ്ലിക്കൻ അനുയായികളുടെ തേർവാഴ്ചയാണ് അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ അരങ്ങേറുന്നത്. ട്രമ്പ് അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ ലോക നേതാക്കളും അപലപിച്ചു. കലാപത്തിനിടെ ഒരു സ്ത്രീ അടക്കം നാല് പേർ മരിച്ചതായി എന്നാണ് അവ്യക്തമായ കണക്ക്.
ട്രമ്പ് (Donald Trump) തന്റെ പ്രസിഡൻ്റ് പദിവിയിലിരിക്കെ ഇന്ന് നടത്തിയ അവസാന റാലിയിൽ തന്റെ അനയായികളോടെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വൻ തോതിലുള്ള പ്രതിഷോധം ക്യാപിറ്റോൾ ഹില്ലിലേക്ക് നീങ്ങിയത്. പോരാടു ഇംഗ്ലീഷിൽ ഫൈറ്റ് എന്ന് പദം ട്രമ്പ് തന്റെ അനുകൂലികളുടെ രോക്ഷം കത്തി ജ്വലിപ്പിക്കാൻ നിരവധി തവണ പ്രസംഗത്തിനിടെ ഉപയോഗിച്ചിരുന്നു. ട്രമ്പിന്റെ 50 മിനിറ്റ് നീണ്ട് നിന്ന് പ്രസംഗത്തിന് ശേഷമാണ് റിപബ്ലിക്കൻ അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് നീങ്ങിയത്.
ALSO READ: ട്രംപിനെ പൂട്ടി Twitter; 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു
അക്രമകാരികൾ കോൺഗ്രസിനുള്ളിൽ പ്രവേശിച്ചതിനെ തുടർന്ന് ഇരുസഭകളും അടിയന്തരമായി നിർത്തിവെച്ചു. യുഎസ് (US) ചരിത്രത്തിൽ ഇത് ആദ്യമായി കോൺഗ്രസ് ചേരുന്നതിനിടെ ഇത്തരത്തിലുള്ള സുരക്ഷ വീഴ്ച ഉണ്ടാകുന്നത്. നാല് പേരാണ് കലാപത്തിനിടെ മരിച്ചത്. ഒരു സ്ത്രീ വെടിയേറ്റും ബാക്കി മൂന്ന് പേർ കലാപത്തിനിടെയിൽ പെട്ടുമാണ് മരിച്ചതെന്ന് വാഷിങ്ഡൺ ഡിസി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 50തിൽ അധികം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...