12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിന്‍റെ ഭീതിയിലായിരുന്നു അമേരിക്കന്‍ ജനത.  നിരവധിയാളുകളുടെ ജീവനെടുക്കുകയും ഒത്തിരിയേറെ നാശം വിതയ്ക്കുകയും ചെയ്താണ് ഹാര്‍വി ചുഴലിക്കാറ്റ് ശാന്തമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ഹാര്‍വിയ്ക്കു പിന്നാലെ ഇര്‍മ്മ ചുഴലിക്കാറ്റ്. ഇര്‍മ്മ വളരെ ശക്തമായ അറ്റ്ലാൻറ്റിക് ചുഴലിക്കാറ്റ് ആണ്. ഇര്‍മ്മയെ നേരിടാന്‍ കരീബിയൻ രാജ്യങ്ങളിലും അമേരിക്കയിലും മുൻകരുതൽ നടപടികൾ ആരംഭിച്ചു. 


ഇർമ്മ അതിവേഗം ഫ്ലോറിഡയിലെത്തുമെന്നാണ് മുന്നറിയിപ്പ്. കാറ്റഗറി 4 വിഭാഗത്തിലാണ് ഇർമ്മയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 130 മുതൽ 150 മൈൽ വേഗതയിലാകും ഇർമ്മ സഞ്ചരിക്കുക. കരീബിയന്‍ ദ്വീപുകളെയാണ് ഇർമ്മ കൂടുതലായും ബാധിക്കുക.