വിവാഹമടുത്തിരിക്കുന്ന സമയത്തുണ്ടാകുന്ന ടെന്‍ഷനും പേടിയും മറവിയുമെല്ലാം സാധാരണമാണ്. അതുകൊണ്ട് തന്നെ പരമാവധി കാര്യങ്ങള്‍ മറക്കാതെ ഓര്‍ത്തിരിക്കാന്‍ പ്രത്യേകം നമ്മള്‍ ശ്രദ്ധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, വിവാഹ പന്തലിലെത്തി മോതിരം മാറാന്‍ നോകുമ്പോ മോതിരം ഇല്ലെങ്കില്‍ എന്താകും അവസ്ഥ?


അങ്ങനെ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് കാനഡയിലെ ടോറോന്‍ടോയില്‍. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും  പൂര്‍ത്തിയാക്കി പന്തലിലെത്തിയതായിരുന്നു ജാസണ്‍.


ചടങ്ങുകള്‍ക്കിടയില്‍ പുരോഹിതന്‍ പരസ്പരം മോതിരം മാറാന്‍ നിര്‍ദേശിച്ചപ്പോഴാണ് ജാസണ് അമിളി മനസിലായത്. മോതിരം കാറില്‍ വെച്ച് മറന്നിരിക്കുന്നു. 


ഒരു ആശ്വാസത്തിനായി പിന്തിരിഞ്ഞ് വധുവിന്‍റെ സഹോദരനെ നോക്കിയെങ്കിലും അയാളും കൈ മലര്‍ത്തി കാണിച്ചതോടെ  ജാസണ്‍ അതെടുക്കാനായി വധുവിനെ തനിച്ചാക്കി ഓടുകയായിരുന്നു. 


വിവാഹ മോതിരം സൂക്ഷിക്കേണ്ടത് വരന്‍റെ ഉത്തരവാദിത്തമാണ് എന്നാല്‍ ജാസണ്‍ അത് കാറില്‍ മറന്ന് വെയ്ക്കുകയായിരുന്നു.


ഓടുന്ന ജാസണിനെ നോക്കി പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ 'ഓടാനുള്ള അവസാന അവസര'മാണ് എന്ന് പറഞ്ഞതും പന്തലിലുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും മുഖത്ത് ചിരി പടര്‍ത്തി.