വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ഫെയ്സ്ബുക്ക്.  ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ രണ്ടുവർഷത്തേക്ക് കൂടി അതായത് 2023 ജനുവരി ഏഴ് വരെ തുടരുമെന്നാണ് ഫേയ്സ്ബുക്ക് അറിയിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ അര്‍ദ്ധവര്‍ഷ തിരഞ്ഞെടുപ്പില്‍ ട്രംപിന് ഫേസ്ബുക്ക് (Facebook)  ഉപയോഗിക്കാനാകില്ലെങ്കിലും എന്നാൽ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്.


Also Read: Donald Trump: കൊറോണ വൈറസുമായി ബന്ധപ്പെട്ട തന്‍റെ വാദങ്ങള്‍ ശരിയെന്ന് തെളിഞ്ഞു; ചൈനയെ വിടാതെ ഡൊണാള്‍ഡ് ട്രംപ്


ഫെയ്സ്ബുക്ക് ട്രംപിന് (Donald Trump) വിലക്ക് ഏർപ്പെടുത്തിയത് ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ്.  ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍മീഡിയ നിരോധനമേര്‍പ്പെടുത്തിയതോടെ സ്വന്തമായി ബ്ലോഗ് ട്രംപ് തുടങ്ങിയെങ്കിലും അതും പൂട്ടി.  


നിയമങ്ങൾ ലംഘിക്കുന്ന ലോകനേതാക്കൾക്കെതിരെയുള്ള നടപടിയിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് ഫെയ്സ്ബുക്ക് (Facebook) ട്രംപിന് രണ്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്.   


Also Read: Ban on Chinese Firms: 59 ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക 


ട്രംപിന് ആ ജീവനാന്തര വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത് എങ്കിലും പിന്നീട് ഫെയ്സ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര ബോര്‍ഡ് തീരുമാനം പുന:​പരിശോധിക്കുകയും ആജീവനാന്തര വിലക്ക് വേണ്ടെന്നും എന്നാൽ വിലക്ക് രണ്ടുവർഷം കൂടി തുടരാനും നിർദ്ദേശിക്കുകയായിരുന്നു.  എങ്കിലും ട്രംപ്ഫേ (Donald Trump) ഫെയ്സ്ബുക്കിന്റെ നയത്തിന് വിരുദ്ധമായി നിയമങ്ങള്‍ ലംഘിച്ചാല്‍ പൂര്‍ണമായി വിലക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.