പാരിസ്: ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) നേതാവിനെ വധിച്ചതായി ഫ്രാൻസ്. ഐഎസ് ഭീകരൻ അദ്നാൻ അബു വാലിദ് അൽ സഹ്റാവിയെ ഫ്രഞ്ച് സൈനിക സേന വധിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്ക (Africa) കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് നേതാവായിരുന്നു അദ്നാൻ അബു വാഹിദ് അൽ സഹ്റാവി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ മറ്റൊരു വിജയമാണ് ഇതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 2017ൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ സഹ്റാവിയാണെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.


ALSO READ: ISIS Attack in Iraq: ഇറാഖിൽ ഐഎസ് ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു


2020 ഓഗസ്റ്റിൽ, ആറ് ഫ്രഞ്ച് ചാരിറ്റി പ്രവർത്തകരെയും അവരുടെ നൈജീരിയൻ ഡ്രൈവറെയും കൊല്ലാൻ സഹ്റാവി നേതൃത്വം നൽകി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരായ പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന സഹേലിൽ ഫ്രാൻസ് (France) ഉടൻ തന്നെ ശക്തമായ പോരാട്ടം തുടങ്ങുമെന്നും പിന്നീട് സൈനിക സാന്നിധ്യം പകുതിയാക്കുമെന്നും മാക്രോൺ ജൂലൈയിൽ പറഞ്ഞിരുന്നു.


ഇറാഖിൽ കഴിഞ്ഞ ദിവസം ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ പൊലീസ് (Police) ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. നിഖ്‌വെ പ്രവിശ്യയിൽ നിന്നുള്ള ഖാലിദ് അൽ സർഹീദ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് അം​ഗങ്ങളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ഇറാഖ് സൈന്യം വ്യക്തമാക്കി. മൊസൂളിൽ നിന്ന് 60 കിലോമീറ്റർ തെക്കുകിഴക്കായാണ് ഐഎസ് ഭീകരർ ആക്രമണം നടത്തിയത്.


ALSO READ: Anti-Pak Protests In Kabul: 'പാകിസ്ഥാൻ തുലയട്ടെ' കാബൂളിൽ പ്രതിഷേധവുമായി ജനങ്ങൾ; വെടിയുതിർത്ത് താലിബാൻ


അബു ഇബ്രാഹിം ദാബിഖ് എന്നറിയപ്പെടുന്ന ഒരു മുതിർന്ന ഐഎസ് തീവ്രവാദിയെ അറസ്റ്റ് ചെയ്തതായി ഇറാഖി ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് (JOC) ഓഫീസ് അറിയിച്ചു. ഇറാഖിലെ അർദ്ധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാനിൽ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്താൻ പദ്ധതിയിട്ടിരുന്ന സംഘം മുൻപ് പിടിലായിരുന്നു.


നിരവധി ഭീകര ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് അറസ്റ്റിലായ തീവ്രവാദി ഉത്തരവാദിയാണെന്ന്  ജെഒസി വ്യക്തമാക്കുന്നു. അറസ്റ്റിലായ മറ്റൊരു ഭീകരൻ ഐഎസ് നേതാക്കളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ളയാളായിരുന്നു. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്ത് വിട്ടിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.