New Delhi : പഞ്ചാബ് നാഷ്ണൽ ബാങ്ക് തട്ടിപ്പ് കേസിലെ (PNB Fraud Case) പ്രതിയായ മെഹുൽ ചോക്സിയെ (Mehul Choksi) കരീബിയൻ രാജ്യമായ  ഡൊമിനിക്കയിൽ (Dominica) നിന്ന് പിടികൂടി. 14,000 കോടിയുടെ പിഎൻബി തട്ടിപ്പ് കേസിലെ പ്രതിയായ ചോക്സി 2018 അന്റിഗ്വയിലേക്ക് (Antigua) കടക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ചോക്സിയെ ആന്റിഗ്വയിൽ നിന്ന് കാണാതായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാദ വജ്രവ്യാപാരിയെ മറ്റൊരു കരീബിയൻ രാജ്യമായി ഡിമിനിക്കയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ചോക്സിയെ ഡൊമിനീഷ്യൻ അതോറിറ്റി ഉടൻ അന്റിഗ്വ പൊലീസിന് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. ഡൊമിനിക്കയുടെ അയൽ രാജ്യമാണ് അന്റിഗ്വ ആന്റ് ബർബുഡാ. 


ALSO READ : ഇത് അതല്ല! ഈ 'എഴുതിതള്ളല്‍' സാങ്കേതികം, പ്രതികള്‍ക്കെതിരെ നിയമനടപടി!!


ചോക്സിയെ കാണാതായതിനെ തുടർന്ന് അന്റിഗ്വ വിവരം ഇന്റർപോളിനെ അറിയിക്കുകയായിരുന്നു. ഇന്റർപോൾ നേരത്തെ തന്നെ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കിട്ടുണ്ട്. അതിനാൽ ചോക്സി ഏതെങ്കിലും രാജ്യത്തിന്റെ ബോർഡർ കടന്നാൽ ഉടൻ അവിടുത്തെ ഇമിഗ്രേഷൻ വിഭാഗത്തിന് ചോക്സിയെ പിടിച്ചു വെക്കാൻ സാധിക്കും.


തങ്ങൾ ഒരിക്കലും ചോക്സിയെ ഇവിടേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്നും ചോക്സി ഇവിടെ പോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അന്റിഗ്വ ആന്റ് ബർബുഡാ പ്രധാനമന്ത്രി ഗേസ്റ്റോൺ ബ്രൗൺ അറിയിക്കുന്നത്.


ALSO READ : മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു


അനന്തരവനും വജ്രവ്യാപാരിയുമായ നീരവ് മോദിക്കൊപ്പം ചേര്‍ന്നാണ് ചോക്‌സി പിഎന്‍ബിയില്‍നിന്ന് പതിമൂവായിരം കോടിരൂപയുടെ തട്ടിപ്പു നടത്തിയത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോക്‌സിക്കെതിരെ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.