കിം യോ ജോങ് അധികാരം നേടിയെന്ന് റിപ്പോര്‍ട്ട്; പക്ഷെ ഗൂഗിളില്‍ തിരഞ്ഞത് നഗ്ന ചിത്രങ്ങള്‍; കിം യോ ജോങിന്റെ നഗ്നചിത്രങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നടക്കം വ്യാപക തിരച്ചില്‍...!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍  (Kim Jong Un) കോമയിലാണെന്നും  ഭരണച്ചുമതലകള്‍  സഹോദരി കിം യോ ജോങിന്  (Kim Yo Jong) കൈമാറിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.  


അധികം വൈകാതെ തന്നെ ഉത്തരകൊറിയയുടെ ആദ്യ വനിതാ അധികാരിയായി കിം യോ ജോങ് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഭരണച്ചുമതല  ഏറ്റെടുത്തത് മുതല്‍ കിം യോ ജോങ് അന്തരാഷ്ട്ര തലത്തില്‍ വലിയ രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു.  കൂടുതല്‍ ആളുകള്‍ അവരെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചു.  ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെംന്‍ഡിംഗിലേക്ക് കിം യോ ജോങ് എന്ന പേരു വരികയും ചെയ്തു.


Also read: കിം ജോങ് ഉന്‍ അബോധാവസ്ഥയില്‍? സുപ്രധാന അധികാരങ്ങള്‍ സഹോദരിയ്ക്ക്


എന്നാല്‍, വിചിത്രമായ മറ്റൊരു വസ്തുത ഗൂഗിള്‍ സെര്‍ച്ചില്‍ ഭൂരിഭാഗവും ഇവരുടെ നഗ്ന ചിത്രങ്ങളും ഹോട്ട് ചിത്രങ്ങളും തേടിയുള്ളതായിരുന്നു എന്നതാണ്.  ഗൂഗിള്‍ ട്രെന്‍ഡ് കണക്കുകള്‍ പ്രകാരം കിം യോ ജോങ് ന്യൂഡ്  (Kim Yo Jong nude) എന്ന സെര്‍ച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ വന്‍ കുതിപ്പാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വ്യാപകമായി കിം യോ ജോങിന്‍റെ  ഹോട്ട് ചിത്രങ്ങള്‍ക്കായി സെര്‍ച്ച് നടന്നതായാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്.


അതേ സമയം ഗൂഗിള്‍ ട്രെന്‍ഡില്‍ മുന്നിലുള്ളത് കിം ജോങ് ഉന്‍ തന്നെയാണ്. ആഗസ്റ്റ് 24ലെ ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണ് കിം ജോങ് ഉന്‍.  മുന്‍പും  കിം കോമയിലാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതോടെയാണ്  ഈ ഉത്തരകൊറിയന്‍ ഭരണാധികാരിയെ തേടി കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയത്. 


കിം ജോങ് ഉന്‍ കോമയിലാണെന്നും  രാജ്യത്തിന്‍റെ  അധികാരം സഹോദരി കിം യോ ജോങ് ഏറ്റെടുക്കുകയാണെന്നും അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്.  അതേസമയം,  ഉത്തരകൊറിയന്‍ ദേശീയ മാധ്യമങ്ങള്‍  ഇതു സംബന്ധിച്ച് ഇതുവരെ ഒരു വാര്‍ത്തയും  ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


അതേസമയം, കിമ്മിന്‍റെ  സഹോദരി കിം യോ ജോങിന് അധികാരത്തില്‍ ചില സുപ്രധാന കയറ്റവും അടുത്തിടെ ലഭിക്കുകയും മുമ്പെത്താക്കാള്‍ കൂടുതല്‍ ഇവര്‍ മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് കിമ്മിന്‍റെ 
ആരോഗ്യ നില മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ സാധുത  നല്‍കുന്നു.....