നമുക്ക് വളരെ നിസ്സാരമായി ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ സമ്മാനിക്കുന്നത് ഏറ്റവും വിലമതിക്കാനാകാത്ത കാര്യങ്ങളാകും. അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ പ്രതിരോധ൦ വേറെ ലെവലില്‍; വൈറലായി കുമിള മനുഷ്യന്‍!!


20 വർഷമായി തന്റെ കുടുംബത്തെ കാണാനാകാതെ കഴിഞ്ഞിരുന്ന ഫ്രാങ്ക്ലിന്‍ എന്ന ഭവനരഹിതന്‍ തൻറെ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. റാന്റി എമ്മന്‍സ്-ബെയ്ലിന്‍ എന്ന ദമ്പതിമാരാണ് ഫ്രാങ്ക്ലിനെ തന്റെ കുടുംബത്തിനൊപ്പം ചേരാന്‍ സഹായിച്ചത്. തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദമ്പതികള്‍ തന്നെയാണ് ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.


See Pics: അലക്കാന്‍ നല്‍കി മറന്ന വസ്ത്രങ്ങളില്‍ സര്‍പ്രൈസ് ഒരുക്കി വൃദ്ധദമ്പതികള്‍!!


കുടുംബത്തിനൊപ്പം ചിലവഴിക്കുന്ന ഫ്രാങ്ക്ലിന്റെ ചില ചിത്രങ്ങളും വീഡിയോകളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.  തങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് പുറത്ത് കിടന്നുറങ്ങിയിരുന്ന ഫ്രാങ്ക്ലിനുമായി ദമ്പതികള്‍ സംസാരിച്ചു തുടങ്ങിയയിടത്താണ് കഥയുടെ ആരംഭം. 'ഫ്രാങ്ക്ലിന്‍ വളരെയധികം സമർത്ഥനും ക്ഷമയുള്ളവനും ആയിരുന്നു. അദ്ദേഹത്തിനു ആകെ വേണ്ടിയിരുന്നത് തന്റെ കുടുംബമായിരുന്നു' -പോസ്റ്റില്‍ പറയുന്നു.



മകള്‍ക്ക് ടാറ്റൂ ചെയ്യാന്‍ അനുവാദം നല്‍കി, മുന്‍ ഭര്‍ത്താവിനെ കോടതി കയറ്റി യുവതി


അങ്ങനെ ഫ്രാങ്ക്ലിന്റെ സമ്മതത്തോടു൦ സഹായത്തോടും കൂടി ഇൻറർനെറ്റിലും മറ്റുമായി ദമ്പതികള്‍ കുടുംബാംഗങ്ങളുടെ ഫോൺ നമ്പരുകളും വിവരങ്ങളും തിരഞ്ഞു. ഇതിനിടെ, കഴിഞ്ഞ 20 വർഷമായി ആയി ഫ്രാങ്ക്ലിന്‍ ഫോണിലൂടെ പോലും തന്റെ കുടുംബത്തോട് സംസാരിച്ചിട്ടില്ലെന്ന് ദമ്പതികള്‍ക്ക് മനസിലായി. എന്തായാലും പരിശ്രമത്തിനൊടുവിൽ അവർ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ കണ്ടെത്തി.


ഉറങ്ങിക്കിടന്നയാളുടെ പാന്‍റിനുള്ളില്‍ രാജവെമ്പാല; സുരക്ഷയ്ക്കായി നിന്നത് 7 മണിക്കൂര്‍


സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി ഫ്രാങ്ക്ലിനെ കുടുംബാംഗങ്ങള്‍ക്കരികില്‍ എത്തിക്കാനും അവര്‍ തയറായിരുന്നു. ഫ്രാങ്ക്ലിന് പുതിയ വസ്ത്രങ്ങളും ഷൂവും മറ്റ് അവശ്യ സാധനങ്ങളും വാങ്ങി നല്‍കിയ ഇവര്‍ അദ്ദേഹവുമായി ഒരു ഹോട്ടലിലേക്ക് പോകുകയായിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫ്രാങ്ക്ലിന്റെ  കുടുംബം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ എത്തുകയും അവര്‍ക്കൊപ്പം അദ്ദേഹം സൗത്ത് കരോളിനിലെ ചാര്‍ലെസ്ടണിലേക്ക് മടങ്ങുകയും ചെയ്തു.