ഉറങ്ങിക്കിടന്നയാളുടെ പാന്‍റിനുള്ളില്‍ രാജവെമ്പാല; സുരക്ഷയ്ക്കായി നിന്നത് 7 മണിക്കൂര്‍

രക്ഷാപ്രവര്‍ത്തകര്‍ എത്തി പാമ്പിനെ പുറത്തെടുക്കുന്നത് വരെ ഏകദേശം ഏഴു മണിക്കൂര്‍ ഇയാള്‍ അങ്ങനെ തന്നെ നിന്നു എന്നതാണ് ശ്രദ്ധേയം.

Last Updated : Jul 30, 2020, 11:46 PM IST
  • ഏകദേശം എട്ടുപേരടങ്ങിയ സംഘമായിരുന്നു ഇവര്‍. മിര്‍സാപൂരിലെ ജമല്‍പൂര്‍ എന്ന ഗ്രാമത്തില്‍ വൈദ്യുത പോളും വയറുകളും സ്ഥാപിക്കാനെത്തിയതായിരുന്നു ഇവര്‍.
ഉറങ്ങിക്കിടന്നയാളുടെ പാന്‍റിനുള്ളില്‍ രാജവെമ്പാല; സുരക്ഷയ്ക്കായി നിന്നത് 7 മണിക്കൂര്‍

ദൂരെ ഒരു പാമ്പിനെ കണ്ടാല്‍ പോലും നമ്മളുടെ കൈകാലുകള്‍ വിറയ്ക്കു൦... അപ്പോള്‍ പിന്നെ പാന്‍റിനുള്ളില്‍ പാമ്പ്‌ കയറിയാലുള്ള അവസ്ഥ പറയണോ?

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. അത്താഴം കഴിച്ച് സമീപമുള്ള അംഗനവാടി കെട്ടിടത്തില്‍ കിടന്നുറങ്ങിയ ഒരു സംഘം തൊഴിലാളികള്‍ക്കിടയിലേക്കാണ് പാമ്പെത്തിയത്. അര്‍ദ്ധരാത്രിയോടെയാണ് ഇവരില്‍ ഒരാളുടെ പാന്‍റിനുള്ളിലേക്ക് പാമ്പ്‌ ഇഴഞ്ഞുകയറിയത്.

20 വര്‍ഷം പഴക്കമുള്ള വാഗ്ദാനം; 165 കോടി സുഹൃത്തുമായി പങ്കുവച്ച് ലോട്ടറി വിജയി

ഇത് മനസിലാക്കിയ ഇയാള്‍ ഉടന്‍ തന്നെ ചാടി എഴുന്നേറ്റ് നിന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തി പാമ്പിനെ പുറത്തെടുക്കുന്നത് വരെ ഏകദേശം ഏഴു മണിക്കൂര്‍ ഇയാള്‍ അങ്ങനെ തന്നെ നിന്നു എന്നതാണ് ശ്രദ്ധേയം. ഏകദേശം എട്ടുപേരടങ്ങിയ സംഘമായിരുന്നു ഇവര്‍. മിര്‍സാപൂരിലെ ജമല്‍പൂര്‍ എന്ന ഗ്രാമത്തില്‍ വൈദ്യുത പോളും വയറുകളും സ്ഥാപിക്കാനെത്തിയതായിരുന്നു ഇവര്‍. 

28കാരനായ ലവകേഷ് കുമാര്‍ എന്ന തൊഴിലാളിയുടെ പാന്‍റിനുള്ളിലാണ് പാമ്പ് കടന്നത്. എഴുന്നേറ്റ് സുരക്ഷിതമായി നില്‍ക്കാന്‍ മറ്റുള്ളവര്‍ തന്നെ സഹായിച്ചുവെന്നും ഈ ഏഴു മണിക്കൂറിനിടെ ഒരിക്കല്‍ പോലും പാമ്പ്‌ തന്നെ കൊത്തിയില്ലെന്നും ലവകേഷ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ്-സുരക്ഷാ ഉദ്യോഗസ്ഥര്‍ പാന്‍റ് കീറി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.

Trending News