വാഷി൦ഗ്ടണ്‍: യുഎസ് ആണവ ഊര്‍ജ അസി.സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയില്‍ വേരുകളുള്ള റിതാ ബരന്‍വാളിനെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് ഈ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ ചെയ്തുകൊണ്ട് വൈറ്റ്ഹൗസ് പുറത്തിറക്കിയ ഉത്തരവിന് ഇനി അമേരിക്കന്‍ സെനറ്റിന്‍റെ അംഗീകാരം കൂടി വേണം.


അത് ലഭിച്ചാല്‍ ആണവ സൗകര്യങ്ങളുടെ വികസനം, നടത്തിപ്പ് തുടങ്ങിയ ഒട്ടേറെ ചുമതലകള്‍ വഹിക്കേണ്ട സ്ഥാനത്തേക്കാണ് റിതാ എത്തിപ്പെടുക. എംഐടിയില്‍ നിന്നു മെറ്റീരിയല്‍സ് സയന്‍സിലും എന്‍ഞ്ചിനീയറി൦ഗിലും ബിരുദം നേടിയ വ്യക്തിയാണ് റിതാ ബരന്‍വാള്‍.


കൂടാതെ, മിഷിഗന്‍ സര്‍വകലാശാലയില്‍ നിന്നു ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എംഐടി മെറ്റീരിയല്‍സ് ഗവേഷണ ലബോറട്ടറി ഉപദേശക, ആണവ പദ്ധതിയായ ‘ഗെയിന്‍’ന്‍റെ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


ആധുനിക റിയാക്ടറുകളുടെ വികസനത്തിന് വഴിവയ്ക്കുന്ന നിയമനിര്‍മാണത്തിന് അമേരിക്ക തുടക്കം കുറിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സുപ്രധാന പദവിയിലേക്ക് റിതയെ ശുപാര്‍ശ ചെയ്തതെന്നത് ശ്രദ്ധേയമാണ്.