ഗൾഫിലേക്ക് പോകാൻ നേപ്പാൾ വഴി അടഞ്ഞു, പ്രവാസികൾ പ്രതിസന്ധിയിൽ
ഗൾഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകുന്നതിനായി കൂട്ടത്തോടെ ഇന്ത്യക്കാർ നേപ്പാളിലേക്ക് വരുമ്പോൾ അവിടെയും രോഗ വ്യാപനം വർധിക്കാൻ ഇടയാക്കാൻ കാണമാകുമെന്ന് നിർണയത്തിലാണ് ഭരണകൂടത്തിന്റെ നിലപാട്.
Kathmandu : കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് ഗൾഫ് രാജ്യങ്ങൾ (Gulf Countries) വിമാന സർവീസ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാൾ (Nepal) വഴിയുലള്ള പ്രവാസികളുടെ യാത്രക്ക് തിരിച്ചടി. കാഠ്മണ്ഡു വഴിയുള്ള പ്രവാസികളുടെ യാത്ര അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു.
വിദേശത്തേക്ക് പോകാൻ നേപ്പാളിൽ എത്തിയ ഇന്ത്യക്കാർ രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള പ്രവസികളാണ് ബഹുഭൂരിപക്ഷവും നേപ്പാളിലേക്കെത്തിച്ചേർന്നിരിക്കുന്നത്. ഏകദേശം പതിനാലായിരത്തിലധികം പ്രവാസികളാണ് ഗൾഫിലേക്ക് പോകാൻ നേപ്പളിലെത്തിയിരിക്കുന്നത്.
ALSO READ : Travel Ban : യുഎഇയും ഇന്ത്യക്ക് വിലക്കേർപ്പെടുത്തി, നേപ്പാൾ വഴി പോകാൻ സൗകര്യമൊരുക്കി വിദേശകാര്യ.മന്ത്രാലയം
ഗൾഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകുന്നതിനായി കൂട്ടത്തോടെ ഇന്ത്യക്കാർ നേപ്പാളിലേക്ക് വരുമ്പോൾ അവിടെയും രോഗ വ്യാപനം വർധിക്കാൻ ഇടയാക്കാൻ കാണമാകുമെന്ന് നിർണയത്തിലാണ് ഭരണകൂടത്തിന്റെ നിലപാട്. പ്രാവസികൾ മടങ്ങാൻ തയ്യറായില്ലെങ്കിൽ അവിടെ തന്നെ കുടുങ്ങുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.
രാജ്യത്ത് കോവിഡ് നിയന്ത്രവിധേയമായ സാഹചര്യത്തിൽ ഒമാനായിരുന്നു ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആദ്യം വിലക്ക് ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് യുഎഇയും, ഖത്തറും മറ്റ് രാജ്യങ്ങളായ കാനഡാ, ഓസ്ട്രേലിയ, യുകെ, ഇറ്റലി, അമേരിക്ക, ഫ്രാൻസ് നെതർലാൻഡ്, ജർമനി, ഇറാൻ, ബംഗ്ലാദേശ്, മാൾഡീവിസ്, ഹോങ് കോങ്, സിംഗപൂർ, ഇന്തോനേഷ്യ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള യാത്രികരെ വിലക്കിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സ്ഥിതി അതിരൂക്ഷമായ സാഹചര്യത്തിന് മുമ്പ് തന്നെ സൗദിയും കുവൈത്തും ഇന്ത്യ യാത്രക്കാരെ വിലക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...