സലാല: ഒമാനിലെ സലാലയില്‍ നിന്നും യെമന്റെ ഭാഗമായ സുകോത്ര ദ്വീപിലേക്ക് സിമന്റുമായി പോകുകയായിരുന്ന ഇന്ത്യന്‍ ഉരു ‘സഫീന അല്‍സീലാനി’ നടുക്കടലില്‍ മുങ്ങിയാതായി റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്


 


ഉരുവിലുണ്ടായിരുന്ന പത്ത് പേരില്‍ ഒമ്പതു പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം.  ഇവർ ഒരു ദിവസത്തിലധികം നടുക്കടലില്‍ കനത്ത തിരമാലയില്‍ പെട്ടുപോയിരുന്നു. ഉരു സുകോത്രയില്‍ എത്താന്‍ വൈകിയത് അന്വേഷിച്ചിറങ്ങിയ മറ്റൊരു ഉരുവാണ് നടുക്കടലില്‍ ഒഴുകി നടക്കുന്ന ഒമ്പത് പേരെ കണ്ടെത്തിയതും അവരെ രക്ഷിച്ചതും. ഉരുവിലെ ജീവനക്കാര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണെന്നാണ് റിപ്പോർട്ട്.


Also Read: വർഷങ്ങൾക്ക് ശേഷം ഇടവ രാശിയിൽ ഗജലക്ഷ്മി രാജയോഗം; വരുന്ന 12 ദിവസം ഈ രാശിക്കാർ മിന്നിത്തിളങ്ങും!


 


മെയ് 25നാണ് സ്വകാര്യ ഷിപ്പിങ് ഏജന്‍സിയുടെ ലോഡുമായി ഇവര്‍ സുകോത്രയിലേക്ക് തിരിച്ചത്. രക്ഷപ്പെട്ടവരുടെ യാത്രരേഖകളും മറ്റും ഇവരുടെ കൈയിലുണ്ടെന്നും ഇവരെ ദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംബസി കോണ്‍സുലാര്‍ ഏജന്റ് ഡോ. സനാതനന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ രജിസ്ട്രേഡ് ഉരു ഈ ഭാഗങ്ങളില്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്