Singapore Airlines flight was hit by turbulence: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്

 വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനാലാണ് വലിയ ദുരന്തം ഒവിവാക്കാൻ സാധിച്ചത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച ബോയിങ് 777300 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : May 22, 2024, 10:49 AM IST
  • 37,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം ജീവനക്കാര്‍ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് ചുഴിയിൽ പെട്ടതിന് പിന്നാലെ 31000 അടിയിലേക്ക് താഴ്ന്നത്.
Singapore Airlines flight was hit by turbulence: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്

ന്യൂഡൽഹി: ആകാശച്ചുഴിയില്‍ പെട്ടതിനെത്തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രികൻ  മരിച്ചു. ബ്രിട്ടീഷ് പൗരനായ 73കാരനാണ് മരിച്ചത്. സംഭവത്തിൽ 71 പേർക്ക് പരിക്കേറ്റു. ഇതിൽ 7 പേരുടെ നില അതീവ ​ഗുരുതരമാണ്. വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനാലാണ് വലിയ ദുരന്തം ഒവിവാക്കാൻ സാധിച്ചത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച ബോയിങ് 777300 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. 

37,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം ജീവനക്കാര്‍ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് ചുഴിയിൽ പെട്ടതിന് പിന്നാലെ 31000 അടിയിലേക്ക് താഴ്ന്നത്. വിമാനം ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര സാഹചര്യത്തിൽ ഇറക്കാൻ സാധിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫ്‌ലൈറ്റ് ട്രാക്കിങിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം അഞ്ച് മിനിറ്റ് കൊണ്ട് ആന്‍ഡമാന്‍ കടലിന് മുകളില്‍ വെച്ച് വിമാനം 6000 അടി താഴ്ചയിലേക്ക് എത്തി.

ALSO READ: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇതിനു പിന്നാലെ ബാങ്കോക്ക് വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് അനുമതി തേടി സന്ദേശം ലഭിച്ചു. യാത്രക്കാര്‍ക്ക് വിമാനം താഴെയിറങ്ങിയ ഉടനെ തന്നെ അടിയന്തിര വൈദ്യ സഹായം എത്തിച്ചു. അപ്രതീക്ഷിതമായി  അന്തരീക്ഷ വായുവിന്റെ പ്രവാഹത്തില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് എയര്‍ഗട്ടറുകള്‍ ഉണ്ടാകുവാനുള്ള കാരണം. ഇത് വിമാനത്തിന്റെ സ്വാഭാവിക സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ശക്തമായ കുലുക്കത്തിന് കാരണമാകുകയും ചെയ്യുന്നു. 

ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം ആന്‍ഡമാന്‍ കടലിന് മുകളില്‍ വെച്ച് അഞ്ച് മിനിറ്റ് കൊണ്ട് വിമാനം 6000 അടി താഴ്ചയിലേക്ക് എത്തി. തുടര്‍ന്ന് ബാങ്കോക്ക് വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് അനുമതി തേടി സന്ദേശം ലഭിച്ചു. വിമാനം താഴെയിറങ്ങിയ ഉടന്‍ യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യ സഹായം എത്തിച്ചു. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തില്‍ പെട്ടെന്നുണ്ടാകുന്ന ശക്തമായ വ്യതിയാനം മൂലമാണ് എയര്‍ഗട്ടറുകള്‍ ഉണ്ടാകുന്നത്. ഇത് വിമാനത്തിന്റെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തും. ശക്തമായ കുലുക്കത്തിന് കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News