ലണ്ടന്‍: അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍‍ ഡെറിക് മാല്‍ക്കം അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഡീലിലെ അദ്ദേഹത്തിന്റെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയ, ശ്വാസകോശസംബന്ധമായ രോ​ഗങ്ങൾ അദ്ദേഹത്തെ ബാധിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lionel Messi in super market: എന്നാലും ഇവർക്കൊട്ടും മനസ്സിലായില്ലേ..? ആൾക്കൂട്ടത്തിൽ മെസ്സി പക്ഷെ..


ഇന്ത്യൻ സിനിമയോട് പ്രത്യേകിച്ചും ബംഗാളി, മലയാളം സിനിമകളോട് അതീവ താൽപര്യം കാട്ടിയിരുന്നു ഡെറിക് മാല്‍ക്കം. അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം ഉൾപ്പെടെയുള്ള സിനിമകളെ ലോകവേദികളിൽ ശ്രദ്ധേയമാക്കിയതിൽ ഡെറക് മാൽകത്തിന്റെ നിരൂപണങ്ങൾക്ക് വലിയ പങ്കുണ്ട്. 1970 കളിൽ ഗാർഡിയൻ പത്രത്തിൽ ചലച്ചിത്ര നിരൂപകനായി ചേർന്ന ഡെറക് മാൽക്കം 1999 വരെ ആഴ്ചതോറും എഴുതിയിരുന്ന ചലച്ചിത്ര പംക്തി ശ്രദ്ധേയമായിരുന്നു. ഗാർഡിയൻ വിട്ട ശേഷം ഈവനിംഗ് സ്റ്റാൻഡേർഡിലും ചലച്ചിത്ര നിരൂപകനായി. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് ഓണററി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


Also Read: Karkidaka Vavu 2022: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി


ഓർമ്മക്കുറിപ്പുകൾ അടങ്ങിയ ഫാമിലി സീക്രട്ട്സ് എന്ന അദ്ദേഹത്തിന്റെ പുസ്തകം വളരെ പ്രശസ്തമാണ്.  അതിൽ അമ്മയുടെ കാമുകനെ അച്ഛൻ വെടിവച്ചു കൊന്നതുൾപ്പെടെയുള്ള കുടുംബ കഥകളുണ്ട്. ഡെറക് മാൽക്കത്തിൻറെ പ്രധാന കൃതികൾ എ സെഞ്ച്വറി ഓഫ് ഫിലിംസ്,​ ബോളിവുഡ് : പോപ്പുലർ ഇന്ത്യൻ സിനിമ തുടങ്ങിയവയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.