Karkidaka Vavu 2023: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി

Karkidaka Vavu 2023: പിതൃസ്മരണയിൽ ആളുകൾ ബലിയർപ്പിക്കാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. രാത്രി മുതൽ തന്നെ ഇവിടെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു

Written by - Ajitha Kumari | Last Updated : Jul 17, 2023, 01:41 PM IST
  • കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി ആഘോഷിക്കുന്നത്
  • സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും
  • കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം
Karkidaka Vavu 2023: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി

Karkidaka Vavu 2023: ഇന്ന് കർക്കടക വാവ്... കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി ആഘോഷിക്കുന്നത്.  സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും.  

Also Read: ബലി തർപ്പണത്തിന് വർക്കല പാപനാശത്ത് ഭക്തജന പ്രവാഹം

പിതൃസ്മരണയിൽ ആളുകൾ ബലിയർപ്പിക്കാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. രാത്രി മുതൽ തന്നെ ഇവിടെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ കർക്കടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.  വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.

Also Read: Karkidaka Vavu Bali 2023: പിതൃപുണ്യം തേടി കർക്കടക വാവുബലി; വ്രതം, പൂജാവിധി, പ്രധാന ബലിതർപ്പണ ക്ഷേത്രങ്ങൾ എന്നിവ അറിയാം

ശ്രാദ്ധ കർമങ്ങളെക്കുറിച്ച് പറയുമ്പോൾ പണ്ടേയുള്ള ചൊല്ലാണ് 'ഇല്ലം വല്ലം നെല്ലി' ഈ സ്ഥലങ്ങളിൽ ബലി ഇടുന്നത് ഏറ്റവും ഉത്തമം എന്നാണ്. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്, വല്ലം എന്നു പറയുന്നത് തിരുവല്ലം ക്ഷേത്രം, നെല്ലി എന്നു പറയുന്നത് തിരുനെല്ലി ക്ഷേത്രം. ഈ സ്ഥലങ്ങളിൽ വച്ച് ബലി ഇടുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് സങ്കൽപ്പം. അതിനർത്ഥം മറ്റുള്ള ക്ഷേത്രസങ്കേതങ്ങളോ ജലാശയങ്ങൾക്കു സമീപമോ ഉള്ള ബലികൾ മോശമാണെന്നല്ല. പക്ഷേ ഏറ്റവും ഉത്തമമായിട്ടുള്ളത് സ്വന്തം വീട്ടിൽ ബലി ഇടുന്നതാണ് എന്നാണ് പറയുന്നത്.  

Also Read: ബുധന്റെ ഉദയം ഈ രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി ഒപ്പം മികച്ച നേട്ടവും

കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ് പറയപ്പെടുന്നത്.  പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.  ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News