ജറുസലേം: പലസ്തീന് ഒരു മില്യൺ ഡോസ് കൊവിഡ് വാക്സിൻ (Covid vaccine) നൽകാൻ ഇസ്രയേൽ തീരുമാനം. വാക്സിൻ ഡോസുകൾ ഉടൻ കൈമാറുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. യുഎൻ പദ്ധതി പ്രകാരം പലസ്തീന് കൊവിഡ് വാക്സിൻ ഡോസുകൾ ലഭിക്കുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഇസ്രയേൽ (Israel) വാക്സിൻ നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇസ്രയേലിന്റെ കൈവശമുള്ള ഫൈസർ വാക്സിനാണ് (Pfizer Vaccine) പലസ്തീന് നൽകുക. ഇത് കാലാവധി അവസാനിക്കാറായതാണ്. എന്നാൽ, ഇത് സംബന്ധിച്ച് പലസ്തീൻ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിൽ മുതിർന്ന 85 ശതമാനം പേർക്കും വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലേയും ​ഗസയിലേയും 4.5 ദശലക്ഷം പലസ്തീനികൾക്ക് വാക്സിൻ നൽകാത്തതിനെതിരെ ഇസ്രയേലിന് വിമർശനം നേരിടേണ്ടി വന്നിരുന്നു.


ALSO READ: Israel-Palestine Conflict: ഹമാസിന്റെ ബോംബ് ആക്രമണത്തിന് മറുപടിയായി ​ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ


ലോകത്ത് ഏറ്റവും വിജയകരമായി വാക്സിനേഷൻ പദ്ധതി നടപ്പാക്കിയത് ഇസ്രയേലാണ്. അവിടെ സ്കൂളുകളും ബിസിനസ് പ്രവർത്തനങ്ങളും സാധാരണ രീതിയിലാണിപ്പോൾ. മാസ്ക് ധരിക്കണമെന്ന നിബന്ധനയും ഈ ആഴ്ചയോടെ നീക്കം ചെയ്തിട്ടുണ്ട്. വിമർശനം ഉയർന്ന സാഹചര്യത്തിൽ വെസ്റ്റ് ബാങ്കിലെ 3,80,000 പേർക്കും ​ഗസയിലെ (Gaza) 50,000 പേർക്കും ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇതുവരെ മൂന്ന് ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചത്. 3,545 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിലെ പുതിയ സർക്കാരാണ് പലസ്തീന് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേലിൽ ജോലി  ചെയ്യുന്ന വെസ്റ്റ് ബാങ്കിലെ ഒരു ലക്ഷത്തോളം പലസ്തീനികൾക്കും മുൻപ് വാക്സിൻ നൽകിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.