Japan`s Coffin Cafe: വരൂ, നമുക്കൊന്ന് കഫെയിൽ പോയി `മരിച്ചിട്ട് വരാം`....
Japan`s Coffin Cafe: ഇവിടെ വരുന്നവർക്ക് ശവപ്പെട്ടിയിൽ കിടന്ന് ജീവിതത്തെപ്പറ്റിയും മരണത്തെ പറ്റിയും സ്വസ്ഥമായി ചിന്തിക്കാം.
കൂട്ടുകാരുമൊത്തൊന്ന് സൊറ പറഞ്ഞിരിക്കാൻ, സ്നേഹിക്കുന്നയാളുമായി സമയം ചെലവഴിക്കാൻ...അങ്ങനെ ഏവരുടെയും പ്രിയപ്പെട്ട ഇടങ്ങളാണ് കഫെകൾ. പ്രണയവും സൗഹൃദവും വിരഹവും അങ്ങനെ ജീവിതത്തിന്റെ പല മുഹൂർത്തങ്ങൾക്കും കഫെകൾ സാക്ഷ്യം വഹിക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരു കഫെയാണ് ഇപ്പോൾ വാർത്തകളിൽ താരം. അത് പക്ഷേ സ്വാദിഷ്ടമായ കോഫികളുടെ പേരിലല്ല കേട്ടോ, ഇവിടെ താരം കുറച്ച് ശവപ്പെട്ടികളാണ്. ഞെട്ടിയോ? എന്നാൽ അങ്ങനെയൊരു സ്ഥലമുണ്ട്, അങ്ങ് ജപ്പാനിൽ.
ജപ്പാനിലെ ചിബ പ്രവിശ്യയിലെ ഫുട്ട്സുവിലാണ് ഈ കഫെ. 120 വർഷം പഴക്കമുള്ള കജിയാ ഹോൻഡെൻ ഫ്യൂണെറൽ ഹോമാണ് ശവപ്പെട്ടി കഫെ എന്ന ആശയത്തിന് പിന്നിൽ. സെപ്റ്റംബറിൽ ആരംഭിച്ച ഈ ശവപ്പെട്ടി കഫെയിലേക്ക് ആളുകൾ ഒഴുകുകയാണ്.
പച്ച, മഞ്ഞ, ഗോൾഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ശവപ്പെട്ടികളാണ് കഫെയിൽ ഉള്ളത്. ഇവിടെ വരുന്നവർക്ക് ശവപ്പെട്ടിയിൽ കിടന്ന് ജീവിതത്തെപ്പറ്റിയും മരണത്തെ പറ്റിയും സ്വസ്ഥമായി ചിന്തിക്കാം, ഫോട്ടോ എടുക്കാം, വേണമെങ്കിൽ പെട്ടിയുടെ മൂടി അൽപം അടച്ച് മരണം എന്താണെന്ന് അടുത്തറിയാം.
Read Also: കനലൊടുങ്ങാതെ മണിപ്പൂർ; 13 എം.എൽ.എമാരുടെ വീടുകൾ തകർത്തു
പ്രത്യേക അലങ്കാര പണികളും പൂക്കളുമെല്ലാം വിതറി ഒരു ശവസംസ്കാര ചടങ്ങിന്റെ ഒറിഞ്ചിനൽ വൈബ് കിട്ടാനുള്ള എല്ലാ പണികളും ഇവിടെ ചെയ്തിട്ടുണ്ട്. ഏകദേശം 1182 രൂപ കൊടുത്താൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ശവപ്പെട്ടിയിൽ കേറാം. ദമ്പതികളാണ് ഇവിടെ വരുന്നവരിൽ ഏറെയും. ചിലർ മുന്നോട്ടുള്ള യാത്രകളെ പറ്റി ചിന്തിക്കുമ്പോൾ മറ്റ് ചിലർ എങ്ങനെ മരിക്കണമെന്ന ആഗ്രഹം വരെ പങ്കുവെയ്ക്കുന്നു.
തന്റെ പിതാവിന്റെ അപ്രതീക്ഷിത വിയോഗമാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് കാജിയ ഹോൻഡെൻ സ്ഥാപനത്തിന്റെ പ്രസിഡന്റ് കിയോടാക്ക ഹിരാനോ പറയുന്നു. 24ാം വയസ്സിലാണ് പിതാവിനെ അവിചാരിതമായി നഷ്ടപ്പെട്ടത്. അദ്ദേഹത്തിന് വേണ്ടി ഒന്നും ചെയ്യാനായില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു. ആ ചിന്തയാണ് ഈ സ്ഥാപനത്തിലേക്ക് നയിച്ചത്.
ശവപ്പെട്ടിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പുനർജന്മത്തിന്റെ പ്രതീതിയായിരിക്കും ലഭിക്കുക. എങ്ങനെയായിരിക്കും മരിച്ചു കഴിഞ്ഞാൽ ഈ ഭൂമിയിൽ നിന്ന് പോവുക എന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ അനുഭവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് ഹിരാനോ പറയുന്നു.
അല്ലെങ്കിലും ജീവിതം എന്താണെന്ന് അറിയാൻ മരണത്തേക്കാൾ മറ്റൊരു ഓപ്ഷനില്ലെന്നാണല്ലോ!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.