കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലും ബാഗ്‍ലാന്‍ പ്രവിശ്യയിലുമുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 63 കടന്നു. രക്ഷിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ 119 പേര്‍ക്ക് പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തെങ്കിലും ബാഗ്‍ലാന്‍ പ്രവശ്യയിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 


ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ നടക്കുമ്പോഴാണ് സ്‌ഫോടനം. ഒരാഴ്ച മുന്‍പ് വോട്ടര്‍ രജിസ്ട്രേഷന്‍ തുടങ്ങിയതിന് ശേഷം ഇതിനായി ഒരുക്കിയ കേന്ദ്രങ്ങളില്‍ ആക്രമണം പതിവാവുകയാണ്.


തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയ സാധാരണക്കാരെയാണ് അക്രമി ലക്ഷ്യമിട്ടതെന്ന് കാബൂള്‍ പോലീസ് മേധാവി ജനറല്‍ ദൗദ് അമീന്‍ അറിയിച്ചിരുന്നു. ആക്രമണത്തില്‍ സമീപത്തെ നിരവധി കടകളും തകര്‍ന്നു.