ശ്രീനഗർ: കശ്​മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു.ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാകിസ്താന്‍ വീണ്ടും വെടിവെപ്പ് നടത്തിയത്​​.  ഒരാഴ്ചക്കിടെ പാകിസ്താൻ രണ്ടാം തവണയാണ്​ വെടിനിർത്തിൽ ലംഘിക്കുന്നത്​.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ അർധരാത്രിയോടെ പാക് സൈന്യം ഇന്ത്യൻ പോസ്​റ്റുകൾക്കു​ നേരെ ഷെല്ലുകളും മോ‌ർട്ടാറുകളും പ്രയോഗിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാക്സൈന്യം പിൻവാങ്ങിയെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. വെടിവപ്പിൽ ഇരു ഭാഗത്തും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.


ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാക് സൈന്യം പിന്‍വാങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. സെപ്തംബര്‍ രണ്ടിന് അഖിനൂര്‍ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.