Hotel In Clouds : ഇനി മേഘങ്ങൾക്കിടയിൽ രാപാർക്കാം; ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ തുറന്ന് ഷാങ്ഹായ്
165 മുറികൾ ഒരുക്കിയിരിക്കുന്ന ഹോട്ടലിലെ ലിഫ്റ്റിന്റെ സ്പീഡ് 18 മീറ്റർ/സെക്കന്റാണ്.
Shanghai: ലോകത്തിലെ ഏറ്റവും ഉയർന്ന ലക്ഷ്വറി ഹോട്ടൽ ആരംഭിച്ചിരിക്കുകയാണ് ഷാങ്ഹായ്. 120 മത് നിലയിൽ റെസ്റ്റോറാന്ടോഡ് കൂടിയാണ് ഹോട്ടൽ ഒരുക്കിയിരിക്കുന്നത്. 165 മുറികൾ ഒരുക്കിയിരിക്കുന്ന ഹോട്ടലിലെ ലിഫ്റ്റിന്റെ സ്പീഡ് 18 മീറ്റർ/സെക്കന്റാണ്.
ഷാങ്ഹായ് ടവറിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ദുബൈയിലെ ബുർജ് ഖലീഫ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ഉയരം ഉള്ള കെട്ടിടമാണ് ഷാങ്ഹായ് ടവർ. ഹോട്ടൽ മാസങ്ങൾക്ക് മുമ്പ് തന്നെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു.
ALSO READ: International Yoga Day 2021: യോഗ ദിനത്തിൽ ഞെട്ടിപ്പിക്കുന്ന മെയ് വഴക്കവുമായി പ്രിയ താരം ലിസി
കോവിഡ് മഹാമാരി മൂലമാണ് ഹോട്ടൽ പ്രവർത്തനം ആരംഭിക്കാൻ താമസിച്ചത്. 24 മണിക്കൂറും തങ്ങളുടെ ആവശ്യമനുസരിച്ച് എന്തും എത്തിക്കാൻ തയാറായി നിൽക്കുന്ന ബട്ട്ലർമാരാണ് ഹോട്ടലിന്റെ പ്രധാന പ്രത്യേകത.
ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
ഹോട്ടലിന്റെ പ്രധാന ആകർഷണങ്ങൾ ഏഴ് റെസ്റ്റോറന്റുകൾ, ബാറുകൾ, സ്പാ, 84-ാം നിലയിലെ സ്വിമ്മിങ് പൂൾ എന്നിവയാണ്. ജെ ഹോട്ടലിലെ ഒരു രാത്രിയിലെ താമസത്തിന് നൽകേണ്ടത് 3,088 യുവാൻ ആണ്. അതായത് ഏകദേശം 35,406 രൂപ. 120 നില കെട്ടിടത്തിന്റെ 101 നില മുതലാണ് ആരംഭിക്കുന്നത്.
ALSO READ: Chicken Cutlet: ഇനി ചിക്കനൊപ്പം ഇതൊന്നു പരീക്ഷിക്കാം, സംഭവം കിടിലനാ
എന്നാൽ ഈ ശ്ശനിയാഴ്ച്ച ഇതേ ഹോട്ടലുകളിലെ 34 സ്യൂട്ടുകളിൽ താമസിക്കാനുള്ള നിരക്ക് 7,68,116 രൂപയാണ്. ജിൻ ജിയാങ് ഇന്റർനാഷണൽ ഹോട്ടലുകളാണ് ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...