Islamabad: മാസ്ക് ധരിച്ചതിന്' യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു...!  കോവിഡ്‌  മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏവരും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കുമ്പോഴാണ് മാസ്ക് ധരിച്ചതിന് അറസ്റ്റ്...!!


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടന്നത് പാക്കിസ്ഥാനിലാണ് (Pakistan). യുവാവ് ധരിച്ചിരുന്ന മാസ്ക്  (Mask) ഇത്തരി പ്രത്യേകതയുള്ളതായിരുന്നു, അതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്... 


New Year ആഘോഷത്തിനിടെ ഭയപ്പെടുത്തുന്ന തരത്തിലുള്ള ഫേസ് മാസ്ക്  (Face Mask) ധരിച്ചെത്തിയതിനാണ് യുവാവിനെ പോലീസ്  അറസ്റ്റ് ചെയ്തത്.  


ന്യൂ ഇയര്‍ ആഘോഷങ്ങൾക്കിടെ സുഹൃത്തുക്കളെ പറ്റിക്കാനായി  'ചെന്നായ മാസ്ക്'  (Wolf Mask) ധരിച്ചെത്തിയതിനാണ്   യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പെഷാവർ സ്വദേശിയാണ് യുവാവ്.


കോവിഡ്‌  (Covid-19) പ്രതിരോധ മാസ്കിന് പകരം പേടിപ്പിക്കുന്ന 'ചെന്നായ മാസ്ക്'  ധരിച്ചെത്തിയ  ഒരാൾ അറസ്റ്റിലായ വിവരം പാക് മാധ്യമപ്രവർത്തകനായ ഒമർ ആർ ഖുറേഷിയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഒപ്പം പിടികൂടിയ  'ചെന്നായയെ' രണ്ട് പോലീസുകാർ വിലങ്ങുവച്ച് നിർത്തിയിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കു വച്ചിരുന്നു.


Also read: Drishyam 2 ന്റെ റിലീസ് ആമസോൺ പ്രൈമിൽ; ടീസർ പുറത്തിറങ്ങി


എന്നാല്‍, ട്വീറ്റ് പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പല തരത്തിലുള്ള പ്രതികരണമാണ്  ട്വീറ്റി ന് ലഭിച്ചത്.  ചിലര്‍ വിഷയം ഗൗരവമായി കാണുമ്പോള്‍ ചിലര്‍  രസകരമായ  പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്. 
 
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് അയാൾ മാസ്ക് ധരിക്കാനുള്ള  'ധാര്‍മിക ഉത്തരവാദിത്തം' കാണിച്ചല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്. മാസ്ക് ധരിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു, എന്നാല്‍ ഒപ്പമുള്ള പോലീസ്  മാസ്ക് ധരിച്ചിട്ടില്ലല്ലോ  എന്നാണ് ഹിലാര ചോദിക്കുന്നത്.



Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy