ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കുൽബുഷൻ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതിയുടെ നടപടിയെ രാജ്യസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ജമ്മു കശ്മിര് അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി തുടരുന്നു. പൂഞ്ച്, രജോരി, കേല്‍, മാച്ചില്‍ എന്നിവിടങ്ങളിലെ നിയന്ത്രണരേഖകളില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നതെന്ന് സേന അറിയിച്ചു.
അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. കശ്മീരിലെ സാമ്പ ജില്ലയിലെ രാംഗഡ് സെക്ടറില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ 16 വയസുകാരി കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.