വാഷിംഗ്‌ടണ്‍: കരീബിയന്‍ ദ്വീപുകളില്‍ ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.യുഎസ് ജിയോളജിക്കൽ സർവ്വെ (യു.എസ്.ജി.എസ്) പ്രകാരം 10 കിലോമീറ്റർ ആഴത്തില്‍ ജമൈക്കയുടെ പടിഞ്ഞാറേ ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരം ഭൂകമ്പ സാദ്ധ്യത കണക്കിലെടുത്ത് പ്യുവര്‍ട്ടോ റിക്കോയിലും യുഎസ് വിര്‍ജിന്‍ ദ്വീപുകളിലും സുനാമി ഉപദേശക സമിതി നിലവില്‍ കൊണ്ടുവന്നു.
 
ഭൂകമ്പ പ്രഭവകേന്ദ്രത്തിന്‍റെ 1000 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന കരീബിയന്‍ ദ്വീപുകളിലും യുഎസിന്റെയും മെക്സികോയുടെയും പ്രദേശങ്ങളിലും മദ്ധ്യ അമേരിക്കയിലും സുനാമിക്ക് സാധ്യതയുള്ളതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ മുന്നറിയിപ്പ് നൽകി.