ലണ്ടന്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് കുറ്റങ്ങള്‍ എല്ലാം സ്വയം സമ്മതിച്ച് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ രാജി വെച്ചു. 2002 ല്‍ നടന്ന അത്താഴ വിരുന്നിനിടെ ഒരു പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഫാലനെതിരെയുള്ള ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് മാത്രമല്ല, പ്രതിരോധ സെക്രട്ടറി സ്ഥാനത്തിരുന്ന് താന്‍ ചെയ്തിട്ടുള്ളത് പലതും സൈന്യത്തിന്‍റെ ധാര്‍മ്മികതയ്ക്ക് യോജിക്കാത്തതായിരുന്നുവെന്ന് ഫാലന്‍ ഏറ്റുപറഞ്ഞു. താന്‍ മാത്രമല്ല, ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവരില്‍ പലരും ഇതേപോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം തന്നെ വാസ്തവ വിരുദ്ധമായ ആരോപണങ്ങളും ഇല്ലാതില്ല.


ഫാലന്‍റെ രാജി സംബന്ധിച്ചുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം രാജ്യത്തിന് ചെയ്തിട്ടുള്ള സേവനങ്ങള്‍ മികച്ചതാണെന്നും പ്രധാന മന്ത്രി തെരേസ മേ പറഞ്ഞു. എം.പിമാര്‍ക്കെതിരെയുള്ള ലൈംഗീകാരോപണങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.


കഴിഞ്ഞയാഴ്ചയാണ് മന്ത്രി സഭയിലെ മാര്‍ക്ക് ഗാര്‍നിയറിനെതിരെ ലൈംഗീകാരോപണ കേസില്‍ തെരേസ മേ അന്വേഷണത്തിന് ഉത്തരവിട്ടത്.