ഇന്ത്യയെ വാനോളം പുകഴ്ത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്... എല്ലാ മേഘലകളിലും   ഇന്ത്യ യഥാര്‍ത്ഥ മാതൃക....


COMMERCIAL BREAK
SCROLL TO CONTINUE READING

സിങ്കപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിന്‍റെ  വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവേയാണ്  ഇന്ത്യയുടെ സാമ്പത്തിക  പരിഷ്കരണ നയങ്ങളെ പ്രശംസിച്ച്‌ മൈക്രോസോഫ്റ്റ്  (Microsoft) സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്  (Bill Gates) രംഗത്തെത്തിയത്


ഇന്ത്യ നടത്തുന്ന  ഡിജിറ്റല്‍ ഇടപാടുകള്‍  സാമ്പത്തിക  പുരോഗതിയുടെ നട്ടെല്ല് എന്നാണ് അദ്ദേഹം വിശേഷി പ്പിച്ചത്.  ചൈനയൊഴികെ മറ്റ് ഏതെങ്കിലും രാജ്യത്തെ കുറിച്ച്‌ പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


Digital Indiaയ്ക്ക് നാഴികക്കല്ലായത് നോട്ട് നിരോധനമാണെന്നും  (Demonetization) അതോടെ, ഇന്ത്യയില്‍ സാര്‍വത്രികമായ ഡിജിറ്റല്‍ പണമിടപാട് രീതികള്‍ സാധാരണമായെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.


യൂണിവേഴ്സൽ ഐഡന്റിഫിക്കേഷൻ, ഡിജിറ്റൽ പേയ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ മികച്ച പ്ലാറ്റ്ഫോമാണ് ഇന്ത്യ നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇന്ത്യ നടപ്പിലാക്കിയ  നയങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം വിതരണം ചെയ്യുന്നതിനുളള ചിലവ് ഗണ്യമായി കുറച്ചു.   ഈ  മഹാമാരിയുടെ കാലത്ത്  ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച്‌ പഠിക്കാന്‍ ആളുകള്‍ പോകുന്നുണ്ടെങ്കില്‍ അവര്‍ ഇന്ത്യയെ കണ്ടു പഠിക്കണം, അദ്ദേഹം പറഞ്ഞു.
 
മറ്റ് ലോകരാജ്യങ്ങളെ അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്.  വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങള്‍ അസാധാരണമാണ് എന്നും  ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.


കോവിഡ് പ്രതിരോധ വാക്സിന്‍  (COVID Vaccine) സംബന്ധിച്ചും അദ്ദേഹം  തന്‍റെ  അഭിപ്രായം വെളിപ്പെടുത്തി.  വാക്സിന്‍ വേഗത്തില്‍ വികസിപ്പിച്ചെടുക്കാനായതില്‍ സന്തോഷം പ്രകടിപ്പിച്ച ബില്‍ ഗേറ്റ്സ് കോവിഡ്  (COVID-19) പ്രതിരോധത്തിനായി അടുത്ത വര്‍ഷത്തിന്‍റെ  ആദ്യപാദത്തില്‍ ആറ് ചികിത്സാരീതികള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  വ്യക്തമാക്കി.


Also read:   Bill Gates: ആ​ന്‍റി​ബോ​ഡി മ​രു​ന്നു​ക​ള്‍ ലഭ്യമാകുന്നതോടെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കു​റയും, ഇന്ത്യയുടെ പങ്ക് നിര്‍ണ്ണായകമെന്ന് Microsoft തലവന്‍


ആര്‍ക്കാണ് കോവിഡ്  വാക്സിന്‍ ലഭിക്കേണ്ടതെന്ന് ലോകത്തെ സാമ്പത്തിക ശക്തിയായ രാജ്യങ്ങള്‍ തീരുമാനിക്കരുതെന്നും തുല്യത ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  വാക്സിനുകള്‍ക്ക് 2022 ഓടെ കൊറോണ വൈറസിന്‍റെ  (Corona Virus) അവസാനം കുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അടുത്ത മഹാമാരി വന്നേക്കാമെന്ന കാര്യം നാം മറന്നുകൂട. അതിനാല്‍ നാം അതിനായി നിക്ഷേപം നടത്തുകയും തയ്യാറായി ഇരിക്കുകയും വേണം.' ബില്‍ ഗേറ്റ്സ് പറഞ്ഞു.