വാഷിംഗ്ടണ്‍: ലോകമാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന കോവിഡ് (COVID-19) മഹാമാരിയുടെ കാലത്ത് മൈക്രോസോഫ്റ്റ് (Microsoft) തലവന്‍ ബില്‍ ഗേറ്റ്സിനെ ലോകം ഏറെ ശ്രദ്ധയോടെയാണ് ശ്രവിക്കുന്നത്. Bill & Melinda Gates Foundation കോവിഡ് പ്രതിരോധത്തിനായി നടത്തുന്ന ശ്രമങ്ങള്‍ ലോക ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
ആന്റിബോഡി മരുന്നുകള്‍ ലഭ്യമാകുന്നതോടെ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയുമെന്ന് ബില്‍ ഗേറ്റ്സ് (Bill Gates) അഭിപ്രായപ്പെട്ടു. മരുന്നിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന കോവിഡ് ആദ്യഘട്ട രോഗികളില്‍ വളരെയധികം ഫലമുണ്ടാക്കുമെന്നും ബില്‍ ഗേറ്റ്സ് പ്രത്യാശ പ്രകടിപ്പിച്ചു.
മരണനിരക്ക് കുറക്കാനും സമൂഹത്തെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും വാക്സിന് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ആന്റി വൈറല്‍ മരുന്നുകള്‍ കൂടി ഗവേഷകരുടെ പരിഗണനയിലുണ്ടെന്നും കുത്തിവെയ്പ് നടത്തുന്നതിന് പകരം വായിലൂടെ നല്കാനാവുന്നവയാണ് അവയെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയുടെ വാക്സിന് പരീക്ഷണങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കോവിഡ് വാക്സിന് നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രദമായ കോവിഡ് വാക്സിന് (Covid Vaccine) കണ്ടെത്തിയാല്‍ 2021 അവസാനത്തോടെ ലോകം സാധാരണഗതിയില്‍ ആയിത്തീരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.