മിസൗരി(യുഎസ്): കനത്ത കാറ്റിനെ തുടര്‍ന്ന്‍ മിസൗരിയിലെ തടാകത്തില്‍ ബോട്ട് മുങ്ങി. ബ്രാന്‍സണ്‍ നഗരത്തിന് പുറത്തുള്ള ടേബിള്‍ റോക്ക് ലേക്കില്‍ വ്യാഴാഴ്ച ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
 
അപകടത്തില്‍ 17 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 9 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍. 31 യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം ലോക മഹായുദ്ധകാലത്തെ രീതിയില്‍ നിര്‍മ്മിച്ച ബോട്ടാണ് മുങ്ങിയത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ ഓളത്തില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്.



എന്നാല്‍, ബോട്ടില്‍ കയറുമ്പോള്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കാന്‍ ബോട്ട് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.


പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറ്റ് വീശുമ്പോള്‍ രണ്ട് ഡക്ക് ബോട്ടുകളാണ് തടാകത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണം സുരക്ഷിതമായി തീരത്തെത്തിയിരുന്നു.