അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായി. പ്രമേയത്തിന്‍റെ ആദ്യഭാഗം 197–നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198–നെതിരെ 299 വോട്ടിനുമാണ് പാസായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ചത്. 


മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരായ കേസുകൾ കുത്തിപ്പൊക്കാൻ ട്രംപ് ഉക്രയിന് മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്.


പ്രമേയം ഇനി യുഎസ് പാർലമെന്റിന്‍റെ ഉപരിസഭയായ സെനറ്റിന്‍റെ പരിഗണനയ്ക്കെത്തും. ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്‍റാണ് ഡോണാൾഡ് ട്രംപ്.


ജനപ്രതിനിധി സഭ പാസ്സാക്കിയെങ്കിലും ട്രംപ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെടാനാണ് സാധ്യത.


പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 


ഇതിനു മുന്നോടിയായുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ സഭയുടെ ഹൗസ് റൂള്‍  കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. 


435 അംഗ  ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രറ്റുകൾക്കായതിനാൽ പ്രമേയം പാസകുമെന്ന കാര്യം നേരത്തെ തന്നെ ഏകദേശം ഉറപ്പിച്ചിരുന്നു. 


അതിനിടെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഡോണള്‍ഡ് ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കത്തയച്ചിരുന്നു. 


ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവാസ്തവവും അതിഭാവുകത്വം നിറഞ്ഞതുമാണ് തനിക്കെതിരായ ആരോപണങ്ങളെന്നും ട്രംപ് കത്തില്‍ പറയുന്നു.