ബം​ഗ്ലാദേശിന്റെ ഭരണാധികാരിയായി ചുമതലയേറ്റ് നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസ്. വ്യാഴാഴ്ച രാത്രി ധാക്കയിലെ പ്രസിഡന്റിന്റെ വസതിയിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യ വാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രിക്ക് തുല്യമായ മുഖ്യ ഉപദേശകന്‍ എന്ന നിലയിലാണ് മുഹമ്മദ് യൂനസ് സ്ഥാനമേൽക്കുന്നത്. 16 അംഗ ഭരണ സമിതിയിലെ 13 പേര്‍ അദ്ദേഹത്തിനോടൊപ്പം സത്യപ്രതിജ്ഞ ചൊല്ലി.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ ചുമതലകള്‍ ആത്മാർത്ഥയോടെ  നിര്‍വ്വഹിക്കുമെന്നും ബം​ഗ്ലാദേശിൽ ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനാണ് മുൻ​ഗണന നൽകുന്നതെന്നും യൂനസ് പറഞ്ഞു. ബംഗ്ലാദേശ് ഒരു കുടുംബമാണെന്നും ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടെ ആക്രമണത്തിന് ഇരയായ എല്ലാവരെയും  പരസ്പരം സംരക്ഷിക്കണമെന്നും അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.


Read Also:  പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ; വയനാട് ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കും


പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നൽകിയ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളായ നഹീദ് ഇസ്ലാം, ആസിഫ് മഹമുദ് എന്നിവരും ഇടക്കാല ഭരണ സമിതിയിലുണ്ട്. മുന്‍ വിദേശകാര്യ സെക്രട്ടറി തൗഹിന്‍ ഹുസൈന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ ഹസന്‍ ആരിഫ് , പരിസ്ഥിതി അഭിഭാഷക സയ്യിദ റിസ്‌വാന ഹസന്‍, പ്രൊഫസറും എഴുത്തുകാരനുമായ ആസിഫ് നസ്‌റുള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. ഹസീന സര്‍ക്കാര്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകന്‍ ആദിലുര്‍ റഹ്മാന്‍ ഖാനും ഉപദേശക സമിതിയിൽ ഉണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രിയ നേതാക്കള്‍, ജനറല്‍മാര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


അതേസമയം അവാമി ലീഗ് പ്രവര്‍ത്തകർ ചടങ്ങിൽ നിന്ന് വിട്ടു നിന്നു. ഷെയ്ഖ് ഹസിന രാജി വച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുന്നത്. ബംഗ്ലാദേശില്‍ സമാധാനം പുനസ്ഥാപിക്കുക, പുതിയ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുക എന്നിവയാണ് ഇടക്കാല സർക്കാരിന് മുന്നിലുളള ലക്ഷ്യങ്ങൾ.


പ്രധാനമന്ത്രി നരേന്ദ്ര മോദി മുഹമ്മദ് യൂനസിന് ആശംസകൾ അറിയിച്ചു. ബംഗ്ലാദേശുമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.